റയൽ മാഡ്രിഡിന്റെ യുവതാരം റൈനിയർ ജീസുസ് ഡോർട്മുണ്ടിൽ കളിക്കും. റൈനിയറിനെ ഒരു കൊല്ലത്തെ ലോൺ അടിസ്ഥാനത്തിൽ ഡോർട്മുണ്ടിലേക്ക് അയക്കാനാണ് റയൽ മാഡ്രിഡ് ആലോചിക്കുന്നത്. യൂറോപ്യൻ ഫുട്ബോളിൽ പരിചയസമ്പത്ത് ലഭിക്കാൻ ആണ് താരത്തെ ജർമ്മനിയിലേക്ക് അയക്കുന്നത്. ഫ്ലമെംഗോയുടെ യുവതാരമായിരുന്ന റൈനിയർ ജീസുസിനെ അടുത്ത കാലത്താണ് റയൽ മാഡ്രിഡ് സൈൻ ചെയ്തത്. 2026വരെയുള്ള കരാറിലാണ് താരം റയൽ മാഡ്രിഡിൽ എത്തിയത്.
17കാരനായ താരത്തിനായി 35 മില്യണോളം റയൽ മാഡ്രിഡ് മുടക്കിയിരുന്നു. ഡോർട്മുണ്ട് രണ്ട് വർഷത്തെ ലോൺ ആവശ്യപ്പെടുന്നുണ്ട് എങ്കികും ഒരു വർഷത്തേക്ക് മാത്രമെ റയൽ താരത്തെ ലോണിൽ അയക്കാൻ സാധ്യതയുള്ളൂ. ലാലിഗ ക്ലബുകളും താരത്തെ ലോണി സൈൻ ചെയ്യാൻ താല്പര്യം അറിയിച്ചിട്ടുണ്ട്. ഈ കഴിഞ്ഞ സീസണിൽ ആയിരുന്നു റൈനിയർ ഫ്ലമെംഗോയുടെ സീനിയർ ടീമിന്റെ ഭാഗമായത്. വെറും 12 മത്സരങ്ങൾ മാത്രം കളിച്ച താരം ആറു ഗോളുകൾ ഫ്ലമെംഗോയ്ക്കായി നേടി. ബാഴ്സലോണ, അത്ലറ്റിക്കോ മാഡ്രിഡ് എന്നീ ടീമുകളുടെ ഓഫറുകൾ നിരസിച്ചാണ് താരം റയലിലേക്ക് എത്തിയത്.