റെഗുലിയണ് വേണ്ടി മാഞ്ചസ്റ്റർ യുണൈറ്റഡ് രംഗത്ത്

- Advertisement -

ട്രാൻസ്ഫർ വിൻഡോ സജീവമായെങ്കിലും ഒരു ട്രാൻസ്ഫർ പോലും നടത്താത്ത ടീമാണ് മാഞ്ചസ്റ്റർ യുണൈറ്റഡ്. അവർ ഒരു ട്രാൻസ്ഫറിനായി ശ്രമിക്കുന്നതായി ഇപ്പോൾ വാർത്തകൾ വരുന്നു. റയൽ മാഡ്രിഡ് ലെഫ്റ്റ് ബാക്കായ സെർജിയോ റിഗുയിലണെ ആണ് മാഞ്ചസ്റ്റർ യുണൈറ്റഡ് സ്വന്തമാക്കാൻ ശ്രമിക്കുന്നത്. 23കാരനായ താരത്തിനു വേണ്ടി 20 മില്യൺ ആണ് ഒലെയുട്ർ ടീം ഓഫർ ചെയ്തിരിക്കുന്നത്. ലൂക് ഷോ കഴിഞ്ഞാൽ ഒരു ലെഫ്റ്റ് ബാക്ക് ഇല്ലാത്തത് മാഞ്ചസ്റ്റർ യുണൈറ്റഡിനെ വല്ലാതെ അലട്ടുന്നുണ്ട്‌. അതിനുള്ള പരിഹാരമായാണ് റെഗുലിയണെ ഒലെ കാണുന്നത്.

റയലിൽ നിന്ന് ലോണടിസ്ഥാനത്തിൽ സെവിയ്യയിൽ ആയിരുന്നു സെർജിയോ ഈ കഴിഞ്ഞ സീസണിൽ കളിച്ചിരുന്നത്. സെവിയ്യക്ക് വേണ്ടി 30ൽ അധികം മത്സരങ്ങൾ കളിച്ച താരം സെവിയ്യയുടെ ചാമ്പ്യൻസ് ലീഗ് യോഗ്യതയിലും യൂറോപ്പ കിരീടത്തിലും വലിയ പങ്കു തന്നെ വഹിച്ചിരുന്നു. മാഞ്ചസ്റ്റർ യുണൈറ്റഡിന് എതിരായ സെമി ഫൈനലിൽ യുണൈറ്റഡിനെ വെള്ളം കുടിപ്പിക്കാനും റെഗുലിയണ് ആയിരുന്നു. 2005 മുതൽ റയൽ മാഡ്രിഡ് അക്കാദമിക്ക് ഒപ്പം സെർജിയോ ഉണ്ട്. താരത്തെ സ്ഥിര കരാറിൽ സ്വന്തമാക്കാൻ സെവിയ്യയും ശ്രമിക്കുന്നുണ്ട്.

Advertisement