മുൻ ഇറ്റാലിയൻ യൂത്ത് കോച്ച് മാൾട്ടയെ പരിശീലിപ്പിക്കും

- Advertisement -

മാൾട്ടയുടെ ദേശീയ ടീമിന്റെ പരിശീലകനായി മുൻ പലേർമോ, ഇറ്റലി U21 പരിശീലകൻ ഡേവിസ് മാങ്കിയ സ്ഥാനമേറ്റെടുത്തു. 2013ലെ യുവേഫ U21 ചാമ്പ്യൻഷിപ്പിലെ ഫൈനലിൽ ഇറ്റാലിയൻ യുവ ടീമിനെ എത്തിക്കാൻ അദ്ദേഹത്തിന് സാധിച്ചു.

2023 വരെയുള്ള കരാറിലാണ് മാങ്കിയ മാൾട്ടയിലേക്ക് എത്തുന്നത്. ഇറ്റലിയിൽ സീരി എയിലും ബിയിലും നിരവധി ക്ലബ്ബുകൾക്ക് വേണ്ടി കളിക്കുകയും ചെയ്തിരുന്നു ഡേവിസ് മാങ്കിയ. 45കാരനായ മാങ്കിയ 2004 മുതലാണ് കോച്ചിംഗ് കരിയർ ആരംഭിച്ചത്. ഇറ്റലിയിൽ നിരവധി ക്ലബ്ബുകൾ മാനേജ് ചെയ്തിട്ടുണ്ട് ഡേവിസ് മങ്കിയ.

Advertisement