റെന്നെസിന്റെ വണ്ടർ കിഡ് എഡ്വാർഡോ കമാവിംഗയെ സ്വന്തമാക്കാൻ റയൽ മാഡ്രിഡ് – മാഞ്ചസ്റ്റർ യുണൈറ്റഡ് പോരാട്ടം. റയലും യുണൈറ്റഡും ഈ ഫ്രഞ്ച് യുവതാരത്തെ ഏറെ നാളായി സ്കൗട്ട് ചെയ്യുന്നുണ്ടെന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. താരത്തെ സ്വന്തമാക്കിയതിന് ശേഷം തിരിച്ച് റെന്നസിൽ തന്നെ ലോണിൽ നൽകാനും യുണൈറ്റഡ് ഒരുക്കമാണെന്നാണ് റിപ്പൊർട്ടുകൾ.
16ആം വയസ്സിൽ ഫ്രഞ്ച് ലീഗിൽ അരങ്ങേറ്റം നടത്തിക്കൊണ്ട് എഡ്വാർഡോ കാമവിംഗ ഈ കഴിഞ്ഞ സീസണിലെ റെന്നെസിന്റെ പ്രകടനത്തിൽ വലിയ പങ്കു അഹിച്ചു. റെന്നെസിന്റെ ചരിത്രത്തിലെ ആദ്യമായ ചാമ്പ്യൻസ് ലീഗ് യോഗ്യതയിലും കാമവിംഗയ്ക്ക് വലിയ പങ്കൂണ്ടായിരുന്നു. റെന്നെസിന്റെ അക്കാദമിയിലൂടെ വളർന്നുവന്ന മധ്യനിര താരം ഈ സീസണിൽ സീനിയർ ടീമിൽ സ്ഥിര സാന്നിദ്ധ്യമായിരുന്നു. ഇതിനകം റെന്നെസിനായി 30ൽ അധികം മത്സരങ്ങൾ കാമവിംഗ കളിച്ചു കഴിഞ്ഞു. ഫ്രഞ്ച് അണ്ടർ 21 ടീമിന് വേണ്ടിയും അദ്ദേഹം കളിച്ചിട്ടുണ്ട്. ഫ്രെഞ്ച് ലീഗിൽ അരങ്ങേറ്റം കുറിക്കുമ്പോൾ റെന്നെസിന്റെ ഏറ്റവും പ്രായം കുറഞ്ഞ പ്രൊഫഷണൽ താരമായിമാറിയിരുന്നു കമാവിംഗ.