ചെൽസി താരം കാന്റെ പരിശീലനം പുനരാരംഭിച്ചു

ചെൽസി മിഡ്ഫീൽഡർ എൻഗോളോ കാന്റെ പരിശീലനം പുനരാരംഭിച്ചു. കൊറോണ വൈറസ് ബാധ പടരുമെന്ന ഭീഷണിയെ തുടർന്ന് താരം ചെൽസി ടീമിനൊപ്പം പരിശീലനത്തിന് ഇറങ്ങിയിരുന്നില്ല. അതെ സമയം താരം ഒറ്റക്കുള്ള പരിശീലനമാണ് ഇപ്പോൾ നടത്തുന്നത്. ഇതോടെ ജൂൺ 17ന് പുനരാരംഭിക്കുന്നു പ്രീമിയർ ലീഗ് മത്സരങ്ങൾക്ക് താരം ടീമിൽ ഉണ്ടാവുമെന്നാണ് ചെൽസിയുടെ പ്രതീക്ഷ.

പ്രീമിയർ ലീഗ് പുനരാരംഭിക്കുന്നതിന് മുന്നോടിയായിട്ടുള്ള ടീമായുള്ള രണ്ടാം ഘട്ട പരിശീലനം ടീമുകൾ തുടങ്ങിയിരുന്നു. നേരത്തെ കൊറോണ വൈറസ് ബാധ പടരുമെന്ന ഭീഷണിയെ തുടർന്ന് എൻഗോളോ കാന്റെക്ക് പരിശീലനത്തിൽ നിന്ന് വിട്ടുനിൽക്കാനുള്ള അനുവാദം ചെൽസിയും പരിശീലകൻ ഫ്രാങ്ക് ലാമ്പർഡും നൽകിയിരുന്നു. ചെൽസിക്ക് നിലവിൽ 9 പ്രീമിയർ ലീഗ് മത്സരങ്ങളും എഫ്.എ കപ്പുമാണ് എനി കളിക്കാനുള്ള മത്സരങ്ങൾ.