ഒരു സെമി ഫൈനലിൽ കൂടി പരാജയം ഏറ്റുവാങ്ങാൻ പറ്റില്ല എന്ന് ഒലെ

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

മാഞ്ചസ്റ്റർ യുണൈറ്റഡ് ഞായറാഴ്ച യൂറോപ്പ ലീഗ് സെമിയിൽ ഇറങ്ങുകയാണ്. മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ഈ സീസണിലെ മൂന്നാം സെമി ഫൈനലാകും ഇത്. നേരത്തെ ലീഗ് കപ്പിലും എഫ് എ കപ്പിലും മാഞ്ചസ്റ്റർ യുണൈറ്റഡ് സെമി ഫൈനലിൽ എത്തിയിരുന്നു. ആ രണ്ട് സെമി ഫൈനലിലും മാഞ്ചസ്റ്റർ യുണൈറ്റഡ് പരാജയപ്പെടുകയും ചെയ്തു. ഇനി ഒരു സെമി ഫൈനലിൽ കൂടെ പരാജയപ്പെട്ടു കൂട എന്ന് യുണൈറ്റഡ് പരിശീലകൻ ഒലെ ഗണ്ണാർ സോൾഷ്യാർ പറയുന്നു.

അവസാന രണ്ട് സെമി ഫൈനലിൽ പരാജയപ്പെട്ടതിന്റെ വേദന മാഞ്ചസ്റ്റർ യുണൈറ്റഡ് സ്ക്വാഡിനുണ്ട്. ആ വേദന വേണം ഊർജ്ജമാക്കി മാറ്റൻ. സെമി വിജയിച്ച് ഫൈനലിലും എത്തി കിരീടവും ഉയർത്തി മടങ്ങാൻ ആണ് ആഗ്രഹിക്കുന്നത് എന്നും ഒലെ പറഞ്ഞു. യൂറോപ്പ ലീഗ് സെമിയിൽ സെവിയ്യയെ ആണ് മാഞ്ചസ്റ്റർ യുണൈറ്റഡിന് നേരിടാനുള്ളത്. നേരത്തെ എഫ് എ കപ്പിൽ ചെൽസിക്ക് മുന്നിലും ലീഗ് കപ്പിൽ മാഞ്ചസ്റ്റർ സിറ്റിക്ക് മുന്നിലുമായിരുന്നു മാഞ്ചസ്റ്റർ യുണൈറ്റഡ് പരാജയപ്പെട്ടത്. ഒലെ ഗണ്ണാർ സോൾഷ്യാർ തന്റെ മാഞ്ചസ്റ്റർ യുണൈറ്റഡ് പരിശീലക കരിയറിലെ ആദ്യ കിരീടമാണ് യൂറോപ്പ ലീഗിലൂടെ ലക്ഷ്യമിടുന്നത്.