പോഗ്ബയെ തിരികെ വാങ്ങില്ല എന്ന് യുവന്റസ്

- Advertisement -

മാഞ്ചസ്റ്റർ യുണൈറ്റഡ് മിഡ്ഫീൽഡർ പോഗ്ബ തിരികെ യുവന്റസിൽ എത്തില്ല എന്ന് യുവന്റസ്. യുവന്റസ് ഡയറക്ടർ ഫാബിയോ പരിറ്റിസി ആണ് ഈ കാര്യം വ്യക്തമാക്കിയത്. രണ്ട് വർഷം മുമ്പ് യുവന്റസിൽ നിന്നായിരുന്നു പോൾ പോഗ്ബ മാഞ്ചസ്റ്റർ യുണൈറ്റഡിൽ എത്തിയത്. എന്നാൽ യുവന്റസിലെ മികവ് മാഞ്ചസ്റ്ററിൽ ആവർത്തിക്കാൻ പോഗ്ബയ്ക്കായില്ല. ഇത് പോഗ്ബയെ നിരാശയിലാക്കി എന്നും പോഗ്ബ യുണൈറ്റഡ് വിടാൻ ശ്രമിക്കുകയാണെന്നും അഭ്യൂഹങ്ങൾ വരുമ്പോഴാണ് യുവന്റസിന്റെ ഈ പ്രതികരണം.

പോഗ്ബ ക്ലബിന്റെ നല്ലൊരു താരമായിരുന്നു. പോഗ്ബയുമായും ഇപ്പോഴും നല്ല ബന്ധമാണ്‌. പക്ഷെ പോഗ്ബയെ വീണ്ടും ഇറ്റലിയിൽ ആലോചിക്കുന്നില്ല‌. ഭാവിയിലും ഇതുണ്ടാകാൻ സാധ്യതയില്ല എന്നും ക്ലബ് ഡയറക്ടർ പറഞ്ഞു. ലാസിയോ മിഡ്ഫീൽഡർ മിലാങ്കൊ സാവിചിനെയും ക്ലബ് വാങ്ങില്ല എന്ന് ഫാബിയോ പറഞ്ഞു.

Advertisement