അൻസുവോ ആർതുറോ ഇല്ലായെങ്കിൽ പ്യാനിചിനെ നൽകില്ല

പ്യാനിചിനെ സ്വന്തമാക്കാം എന്ന ബാഴ്സലോണ ആഗ്രഹങ്ങൾക്ക് തിരിച്ചടിയാവുകയാണ്. പ്യാനിചിന്റെ ക്ലബായ യുവന്റസ് താരത്തെ ബാഴ്സലോണക്ക് നൽകില്ല എന്ന തീരുമാനത്തിലാണ്. യുവന്റസ് തുടക്കം മുതലെ ബാഴ്സ മിഡ്ഫീൽഡർ ആർതുറിനെ നൽകിയാൽ പ്യാനിചിനെ നൽകാം എന്നായിരുന്നു പറഞ്ഞിരുന്നത്. എന്നാൽ ആർതുറോ ബാഴ്സലോണയോ ആ നീക്കത്തിന് ഒരിക്കലും തയ്യാറായില്ല.

തുടർന്ന് ബാഴ്സലോണ യുവ താരം അൻസു ഫതിയെ ലോണിൽ എങ്കിലും നൽകാൻ യുവന്റസ് ആവശ്യപ്പെട്ടു. ആ നീക്കത്തിനും ബാഴ്സലോണ തയ്യാറല്ല. ഇതോടെ ഇരു ക്ലബുകളുമായുള്ള ചർച്ചകൾ നിർത്തി വെച്ചിരിക്കുകയാണ്. പ്യാനിചിനെ ആർക്കു നൽകിയാലും ബാഴ്സലോണക്ക് കൊടുക്കില്ല എന്നാണ് ഇപ്പോൾ യുവന്റസ് തീരുമാനം. ഇനി പ്യാനിച് പി എസ് ജിയിലേക്ക് പോകാൻ ആണ് സാധ്യത എന്ന് ഇറ്റാലിയൻ മാധ്യമങ്ങൾ പറയുന്നു.

Previous articleഎവിടെയും എത്താതെ ടെർ സ്റ്റേഗനുമായുള്ള കരാർ ചർച്ച
Next articleഇറാൻ ദേശീയ ടീമിന്റെ സെന്റർ ബാക്ക് എഫ് സി ഗോവയിലേക്ക്