എവിടെയും എത്താതെ ടെർ സ്റ്റേഗനുമായുള്ള കരാർ ചർച്ച

ബാഴ്സലോണയുടെ ഒന്നാം നമ്പർ ഗോൾ കീപ്പർ ടെർ സ്റ്റെഗനും ക്ലബും തമ്മിലുള്ള കരാർ ചർച്ച അനന്തമായി നീളുന്നു. ടെർ സ്റ്റേഗൻ ഇപ്പോഴും ബാഴ്സലോണ വാഗ്ദാനം ചെയ്യുന്ന കരാർ അംഗീകരിക്കാൻ തയ്യാറല്ല എന്നാണ് സ്പെയിനിൽ നിന്നുള്ള വാർത്തകൾ. ഇതുവരെ 5ൽ അധികം തവണ ക്ലബും ടെർസ്റ്റേഗന്റെ ഏജന്റും തമ്മിൽ ചർച്ചകൾ നടത്തി എങ്കിലും കരാറിൽ തീരുമാനം ആയില്ല എന്നാണ് സ്പാനിഷ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

ടെർ സ്റ്റേഗൻ 10 മില്യൺ യൂറോ ഒരു വർഷം വേതനമായി വേണം എന്നാണ് ആവശ്യപ്പെടുന്നത്. അത് നൽകാൻ ബാഴ്സലോണ ഇതുവരെ തയ്യാറായിട്ടില്ല.2025വരെ ജർമ്മൻ ഗോൾ കീപ്പറെ ബാഴ്സലോണയിൽ നിർത്തുന്ന ഒരു പുതിയ കരാർ ക്ലബ് ടെർ സ്റ്റേഗനു വാഗ്ദാനം ചെയ്തിരുന്നു. എന്നാൽ താരം അത് നിരസിക്കുകയായിരുന്നു.

2014ൽ ആയിരുന്നു ടെർസ്റ്റേഗൻ ബാഴ്സലോണയിൽ എത്തിയത്. അവസാന വർഷങ്ങളിൽ പകരം വെക്കാനില്ലാത്ത പ്രകടനം തന്നെ അദ്ദേഹത്തിന് കാഴ്ചവെക്കാൻ ആയിരുന്നു. ബാഴ്സലോണക്ക് ഒപ്പം ഇതുവരെ നാലു ലാലിഗ കിരീടവും ഒരു ചാമ്പ്യൻസ് ലീഗ് കിരീടവും ടെർ സ്റ്റേഗൻ സ്വന്തമാക്കിയിട്ടുണ്ട്.

Previous article“സലായുമായുള്ള താരതമ്യം സ്വാഭാവികം മാത്രം”
Next articleഅൻസുവോ ആർതുറോ ഇല്ലായെങ്കിൽ പ്യാനിചിനെ നൽകില്ല