മിലാന്റെ പിയാറ്റെകിനെ റാഞ്ചാനൊരുങ്ങി സ്പർസ്

- Advertisement -

എസി മിലാന്റെ പോളിഷ് സൂപ്പർ സ്റ്റാർ ക്രൊസ്റ്റോഫ് പിയാറ്റെകിനെ റാഞ്ചാൻ ഒരുങ്ങി പ്രീമിയർ ലീഗ് ക്ലബ്ബായ ടോട്ടെൻഹാം ഹോട്ട്സ്പർസ്. ഹാരി കെയ്നിന് പരിക്കേറ്റ പിന്നാലെയാണ് മൗറീന്യോയുടെ ഈ പുതിയ നീക്കം. ഇംഗ്ലീഷ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നതനുസരിച്ച് 28 മില്ല്യൺ യൂറോ നൽകിയാണ് മിലാനിൽ നിന്നും സ്പർസ് പിയാറ്റെകിനെ റാഞ്ചുന്നത്. 24കാരനായ പോളിഷ് സൂപ്പർ താരം ഇറ്റലിയിൽ അദ്ഭുതങ്ങൾ സൃഷ്ടിച്ചിരുന്നു‌.

ആദ്യ സീസണിൽ ജെനോവക്കൊപ്പം 21 മത്സരങ്ങളിൽ 19 ഗോളുകൾ നേടിയിരുന്നു‌. പിന്നീട് കഴിഞ്ഞ വർഷം ജനുവരിയിൽ മിലാനിലെത്തിയ പിയാറ്റെക്കിന് അധികം തിളങ്ങാനായില്ല. 15 ഗോളുകൾ മാത്രമാണ് താരം 35 കളികളിൽ നിന്നും നേടിയത്‌. ഫ്രീ ട്രാൻസ്ഫറിൽ സ്ലാത്തൻ ഇബ്രഹിമോവിച് എത്തിയതും യുവതാരം റാഫേൽ ലിയോയുടെ പ്രകടനവുമാണ് സാൻ സൈറോ വിടാൻ പിയറ്റെകിനെ പ്രേരിപ്പിച്ചത്. ഹാരി കെയിനിന്റെ അഭാവത്തിൽ ടോട്ടെൻഹാം ഹോട്ട്സ്പർസിന്റെ യൂറോപ്യൻ പ്രതീക്ഷകൾ പിയാറ്റികിനോടൊപ്പമായിരിക്കും.

Advertisement