റയൽ മാഡ്രിഡ് ഓഫറുമായി വന്നാൽ നിരസിക്കില്ല എന്ന് ബാഴ്സലോണ യുവതാരം

- Advertisement -

ബാഴ്സലോണ യുവതാരം കാർലെസ് അലേന താൻ റയലിനായും കളിക്കും എന്ന് വ്യക്തമാക്കി. ബാഴ്സലോണയിൽ അവസരങ്ങൾ കുറഞ്ഞതിനാൽ ഇപ്പോൾ റയൽ ബെറ്റിസിൽ ലോണിൽ എത്തിയിരിക്കുകയാണ് അലേന. താൻ ബാഴ്സലോണയുടെ താരമാണ്. എന്നൽ റയൽ മാഡ്രിഡിന്റെ ഓഫർ വന്നാൽ തന്ന് അത് നിരസിക്കില്ല എന്ന് അലേന വ്യക്തമാക്കി. ഇപ്പോ റയൽ തന്റെ വൈരികളാണ് എങ്കിലും ഒന്നിനോടും പറ്റില്ല എന്ന് പറയരുത് എന്നാണ് തന്നെ ബാഴ്സലോണ പഠിപ്പിച്ചത് എന്ന് അലേന പറഞ്ഞു.

നേരത്തെ തനിക്ക് വാല്വെർദെ ബാഴ്സയിൽ അവസരം തരാത്തതിൽ ഉള്ള പ്രതിഷേധം അലേന അറിയിച്ചിരുന്നു. ബാഴ്സലോണയുടെ അണ്ടർ 8 ടീം മുതൽ ക്ലബിനൊപ്പം അലേന ഉണ്ടായിരുന്നു. ബാഴ്സലോണ സീനിയർ ടീമിനു വേണ്ടി ഇതുവരെ 39 മത്സരങ്ങൾ കളിച്ചിട്ടുണ്ട്. 3 ഗോളുകളും നേടിയിട്ടുണ്ട്.

Advertisement