പെഡ്രോയെ സ്വന്തമാക്കാൻ റോമ രംഗത്ത്

- Advertisement -

ഈ സീസണോടെ ചെൽസി വിടും എന്ന് പ്രഖ്യാപിച്ച സ്പാനിഷ് താരം പെഡ്രോയെ സ്വന്തമാക്കാൻ ഇറ്റാലൊയ ക്ലബായ റോമ രംഗത്ത്. രണ്ട് വർഷത്തെ കരാറിൽ പെഡ്രോയെ സ്വന്തമാക്കുകയാണ് റോമയുടെ ലക്ഷ്യം. ഇതിനായി ക്ലബും താരവുമായി ചർച്ചകൾ ആരംഭിച്ചു കഴിഞ്ഞു. ചെൽസിയുമായുള്ള പെഡ്രോയുടെ കരാർ ഈ സീസണോടെ റദ്ദാക്കും എന്ന് താരം തന്നെ ആയിരുന്നു നേരത്ത്ർ വ്യക്തമാക്കിയത്. പ

32കാരനായ താരം 2015ൽ ആയിരുന്നു ചെൽസിയിൽ എത്തിയത്. ചെൽസിക്ക് വേണ്ടി മികച്ച പ്രകടനം തന്നെ കാഴ്ചവെക്കാൻ പെഡ്രോയ്ക്ക് ഇതുവരെ ആയി. പക്ഷെ ആദ്യ ഇലവനിൽ സ്ഥിരമായി അവസരം ലഭിക്കാത്തതാണ് താരത്തെ ചെൽസിയിൽ നിന്ന് അകറ്റിയത്. മുമ്പ് ബാഴ്സലോണയിൽ ആയിരുന്നു പെഡ്രോ കളിച്ചിരുന്നത്.

Advertisement