തനിക്ക് നിരവധി ക്ലബുകളുടെ ഓഫർ ഉണ്ട് എന്ന് പെഡ്രോ

- Advertisement -

ഈ സീസണോടെ ചെൽസി വിടും എന്ന് സ്പാനിഷ് താരം പെഡ്രോ നേരത്തെ പറഞ്ഞിരുന്നു. ക്ലബ് വിടാൻ തീരുമാനിച്ച ശേഷം തനിക്ക് ഇപ്പോൾ നിരവധി ഓഫറുകൾ വരുന്നുണ്ട് എന്ന് പെഡ്രോ പറഞ്ഞു. പക്ഷെ എവിടെ പോകണം എന്ന് താൻ തീരുമാനിച്ചിട്ടില്ല‌‌ സ്പെയിനിലേക്ക് പോകണമോ എന്ന് ക്ലബുകളുമായി ചർച്ച ചെയ്ത് മാത്രമെ തീരുമാനിക്കു എന്നും പെഡ്രോ പറഞ്ഞു.

റോമ അടക്കം നിരവധി ഇറ്റാലിയൻ ക്ലബുകളും പെഡ്രോയ്ക്ക് പിറകിൽ ഉണ്ട്. കൊറോണ കഴിഞ്ഞു മാത്രമെ എന്തെങ്കിലും ഒരു തീരുമാനം ഉണ്ടാകു എന്ന് പെഡ്രോ അറിയിച്ചു. 2015ൽ ആയിരുന്നു പെഡ്രോ ചെൽസിയിൽ എത്തിയത്. അതുവരെ ബാഴ്സലോണയിൽ ആയിരുന്നു പെഡ്രോ കളിച്ചിരുന്നത്.

Advertisement