ലോക ടെസ്റ്റ് ചാംപ്യൻഷിപ് പോയിന്റ് സിസ്റ്റം ശരിയല്ലെന്ന് ഹോൾഡിങ്

Photo :AFP
- Advertisement -

നിലവിൽ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ ഉപയോഗിക്കുന്ന പോയിന്റ് സിസ്റ്റം ശരിയല്ലെന്ന് മുൻ വെസ്റ്റിൻഡീസ് താരം മൈക്കിൾ ഹോൾഡിങ്.  അഞ്ച് മത്സരങ്ങളുള്ള ടെസ്റ്റ് പരമ്പര കളിക്കുന്ന ഒരു ടീമിനും രണ്ട് ടെസ്റ്റ് മത്സരങ്ങളുടെ പരമ്പര കളിക്കുന്ന ഒരു ടീമിനും തുല്ല്യ പോയിന്റ് നൽകുന്നത് ശരിയല്ലെന്നും ഹോൾഡിങ് പറഞ്ഞു.

നിലവിൽ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിലെ ഒരു ടെസ്റ്റ് പരമ്പരക്ക് 120 പോയിന്റാണ് ലഭിക്കുക. ഇതിനെ പരമ്പരയിലെ എണ്ണത്തിന് അനുസരിച്ച് ഓരോ മത്സരത്തിനും പോയിന്റ് നൽകുന്ന സംവിധാനമാണ് നിലവിലുള്ളത്. ഇത് പ്രകാരം രണ്ട് ടെസ്റ്റ് മത്സരങ്ങളുള്ള ഒരു പരമ്പരയിലെ ഒരു മത്സരം ജയിച്ചാൽ 60 പോയിന്റും അഞ്ച് ടെസ്റ്റ് മത്സരങ്ങളുള്ള പരമ്പരയിലെ ഒരു മത്സരം ജയിച്ചാൽ 24 പോയിന്റുമാണ് ലഭിക്കുക. ഇത് പ്രകാരം ഏറ്റവും കൂടുതൽ പോയിന്റ് ലഭിക്കുന്ന രണ്ട് ടീമുകളാണ് ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്റെ ഫൈനലിൽ എത്തുക.

ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്റെ ഫൈനൽ മൂന്ന് ടെസ്റ്റ് മത്സരങ്ങളുള്ള പരമ്പര നടത്തി വേണം വിജയികളെ തീരുമാനിക്കേണ്ടതെന്നും ഇംഗ്ലണ്ട് ഫാസ്റ്റ് ബൗളർ ക്രിസ് വോക്‌സ് പറഞ്ഞു. നിലവിൽ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ ഒന്നാം സ്ഥാനത്ത് ഇന്ത്യയും രണ്ടാം സ്ഥാനത്ത് ഓസ്ട്രേലിയയുമാണ്.

Advertisement