“റയൽ മാഡ്രിഡിൽ കളിക്കാൻ ആരും ആഗ്രഹിച്ചു പോകും” നെയ്മർ

- Advertisement -

റയൽ മാഡ്രിഡിലേക്ക് പോകുമെന്ന അഭ്യൂഹങ്ങൾക്ക് തിരി കൊളുത്തി ബ്രസീലിയൻ താരം നെയ്മർ. ബ്രസീലിലെ ഒരു ടെലിവിഷൻ ചാനലിന് നൽകിയ ഇന്റർവ്യൂവിൽ ആണ് റയൽ മാഡ്രിഡിൽ കളിക്കാൻ ഏതൊരു താരവും ആഗ്രഹിക്കും എന്ന് നെയ്മർ പറഞ്ഞത്. റയൽ വലിയ ക്ലബാണ് അതുകൊണ്ട് തന്നെ ഏതു ഫുട്ബോൾ താരവും അവിടെ കളിക്കാൻ ആഗ്രഹിക്കും. നെയ്മർ പറഞ്ഞു. താൻ ഇപ്പോൾ പാരീസിൽ സന്തോഷവാൻ ആണ്. എന്നാൽ ഭാവിയെ കുറിച്ച് പറയാനാകില്ല. ഭാവിയിൽ എന്തും സംഭവിക്കാം. നെയ്മർ പറഞ്ഞു.

ഇതിനർത്ഥം താൻ റയൽ മാഡ്രിഡിൽ പോകാൻ ആഗ്രഹിക്കുന്നു എന്നല്ല. തന്റെ ഒരേയൊരു ആഗ്രഹം ബാഴ്സലോണയിൽ കളിക്കുക എന്നതായിരുന്നു. അത് താൻ പൂർത്തിയാക്കി എന്നും നെയ്മർ പറഞ്ഞു. ഒരു സീസൺ മുമ്പ് റെക്കോർഡ് തുകയ്ക്ക് ആണ് നെയ്മർ ബാഴ്സലോണയിൽ നിന്ന് പി എസ് ജിയിൽ എത്തിയത്. താരം പി എസ് ജിയിൽ സന്തോഷവാനല്ല എന്നും റയൽ മാഡ്രിഡിൽ എത്തും എന്നും നേരത്തെ തന്നെ അഭ്യൂഹങ്ങൾ ഉണ്ടായിരുന്നു.

Advertisement