“നെയ്മറിനെ വാങ്ങില്ല, ലൗട്ടാരോ മാർട്ടിനെസിനെ വാങ്ങാൻ ശ്രമിക്കും”

- Advertisement -

ബാഴ്സലോണ ഈ ട്രാൻസ്ഫർ വിൻഡോയിൽ നെയ്മറിനെ വാങ്ങില്ല എന്ന് ബാഴ്സലോണ പ്രസിഡന്റ് ബാർതൊമെയു. നെയ്മറിനെ വിൽക്കാൻ പി എസ് ജി ഉദ്ദേശിക്കുന്നില്ല‌. അതുകൊണ്ട് തന്നെ ഈ സീസണിൽ നെയ്മർ ബാഴ്സലോണയിൽ എത്തില്ല എന്നും ബാർതൊമെയു പറഞ്ഞു. എന്നാൽ ബാഴ്സ ക്ലബ് അർജന്റീനൻ സ്ട്രൈക്കറായ ലൗട്ടാരോ മാർട്ടിനസിനെ എത്തിക്കാൻ ശ്രമിക്കും എന്നും അദ്ദേഹം പറഞ്ഞു.

അവസാന രണ്ട് മാസങ്ങളായി മാർട്ടിനെസിനു വേണ്ടി ബാഴ്സലോണ ഇന്റർ മിലാനുമായി ചർച്ചകൾ ഒന്നും നടത്തിയിട്ടില്ല. എന്നാൽ പുതിയ ചർച്ചകൾ ഉടൻ ആരംഭിക്കും. അതിനു ശേഷം മാത്രമെ മാർട്ടിനെസിനെ എത്തിക്കാൻ പറ്റുമോ എന്ന് വ്യക്തമാകു എന്നും അദ്ദേഹം പറഞ്ഞു. സുവാരസ് അടക്കമുള്ള താരങ്ങളെ വിൽക്കാൻ ശ്രമിക്കുന്ന ബാഴ്സലോണ പുതിയ ഒരു സ്ട്രൈക്കറെ എന്തായാലും ടീമിൽ എത്തിക്കേണ്ടി വരും.

Advertisement