നെയ്മറിന് ടീം വിടാൻ ആഗ്രഹമുണ്ടെന്ന് തനിക്ക് അറിയാമെന്ന് പി.എസ്.ജി പരിശീലകൻ

- Advertisement -

സൂപ്പർ താരം നെയ്മറിന് പി.എസ്.ജി വിടാനുള്ള ആഗ്രഹം തനിക്ക് അറിയാമെന്ന് പി.എസ്.ജി പരിശീലകൻ തോമസ് ടുഹൽ. കോപ്പ അമേരിക്കക്ക് മുൻപ് തന്നെ നെയ്മർ പി.എസ്.ജി വിടാനുള്ള ആഗ്രഹം പ്രകടിപ്പിച്ചിരുന്നെന്ന് പരിശീലകൻ പറഞ്ഞു. എന്നാൽ നെയ്മറിന്റെ ട്രാൻസ്ഫർ ക്ലബും താരവും തമ്മിൽ ഉള്ളതാണന്നും പരിശീലകൻ പറഞ്ഞു. പി.എസ്.ജി സ്പോർട്ടിങ് ഡയറക്ടർ ലിയനാർഡോയും നെയ്മറിന് ക്ലബ് വിടാമെന്ന് സമ്മതിച്ചിരുന്നു.

നേരത്തെ പ്രീ സീസണ് വേണ്ടി നെയ്മർ ടീമിനൊപ്പം ചേർന്നിരുന്നില്ല. തുടർന്ന് ക്ലബ് താരത്തിന് പിഴയും ഈടാക്കിയിരുന്നു. തുടർന്ന് കഴിഞ്ഞ തിങ്കളാഴ്ച നെയ്മർ ടീമിനൊപ്പം പ്രീ സീസണ് എത്തിച്ചേർന്നിരുന്നു. ബാഴ്‌സലോണയിൽ താരം തിരിച്ചു പോവുമെന്ന് വാർത്തകൾ ഉണ്ടായിരുന്നെങ്കിൽ ഇതുവരെ ബാഴ്‌സലോണ പി.എസ്.ജിയെ ഔദ്യോഗികമായി സമീപിച്ചിട്ടില്ല എന്നാണ് വാർത്തകൾ. നിലവിൽ വലിയ തുക നൽകി നെയ്മറിനെ സ്വന്തമാക്കാൻ ബാഴ്‌സലോണ മാത്രമേ ശ്രമിക്കാൻ സാധ്യതയുള്ളൂ.

Advertisement