എസ്പാൻയോളിന്റെ റോകയെ സ്വന്തമാക്കാൻ ബയേൺ ശ്രമം

- Advertisement -

എസ്പാനിയോളിന്റെ യുവ താരമായ മാർക് റോകയെ സ്വന്തമാക്കാനുള്ള കഠിന പരിശ്രമത്തിലാണ് ജർമ്മൻ ക്ലബായ ബയേൺ മ്യൂണിച്ച്. സ്പാനിഷ് സെൻട്രൽ മിഡ്ഫീൽഡറായ റോക അവസാന സീസണിൽ എസ്പാനിയോളിനായി തകർപ്പൻ പ്രകടനമായിരുന്നു കാഴ്ചവെച്ചത്. ഒപ്പം ഈ കഴിഞ്ഞ അണ്ടർ 21 യൂറോയിലും റോക തിളങ്ങിയിരുന്നു.

ബയേൺ മ്യൂണിക്ക് റോകയുമായി കരാർ ധാരണയിൽ എത്തി എങ്കിലും താരത്തെ വിൽക്കാൻ എസ്പാൻയോൾ ഒരുക്കമല്ല. മാർക് റോകയ്ക്ക് ഇപ്പോൾ 40 മില്യണാണ് റിലീസ് ക്ലോസ്. അത് നൽകിയാൽ മാത്രമേ താരത്തെ വിട്ടുതരൂ എന്ന നിലപാടിലാണ് എസ്പാൻയോൾ. എന്നാൽ ഇത്രയും തുക മുടക്കാൻ ബയേൺ ഒരുക്കമല്ല. താരത്തിന് ഇപ്പോൾ എസ്പാൻയോളിൽ 2022വരെ കരാർ ഉണ്ട്.

Advertisement