നെയ്മറിനെ ലോണിൽ വാങ്ങാൻ ബാഴ്സലോണ ശ്രമം

നെയ്മറിനെ സ്വന്തമാക്കാ വൻ തുക മുടക്കാൻ കഴിയാത്തതിനാൽ നെയ്മറിനെ ലോൺ അടിസ്ഥാനത്തിൽ സ്വന്തമാക്കാൻ ബാഴ്സലോണ ശ്രമിക്കുന്നു. ഒരു വർഷത്തെ ലോണിൽ നെയ്മറിനെ എത്തിച്ച ശേഷം അടുത്ത സീസണിൽ സ്ഥിര കരാറിൽ വാങ്ങാനാണ് ബാഴ്സലോണ ശ്രമിക്കുന്നത്. അടുത്ത വർഷം 150 മില്യൺ ബാഴ്സലോണ പി എസ് ജിക്ക് നൽകും.

നേരത്തെ പി എസ് ജിയുമായി ചർച്ചയ്ക്ക് വേണ്ടി ബാഴ്സലോണ അധികൃതർ പാരീസിൽ എത്തിയിരുന്നു എങ്കിലും കാര്യമുണ്ടായിരുന്നില്ല. കൗട്ടീനോയെയും 100 മില്യണും ആയിരുന്നു ബാഴ്സലോണ നേരത്തെ പി എസ് ജിക്ക് നൽകിയ ഓഫർ. ഇപ്പോൾ കൗട്ടീനോയെ പകരം നൽകാൻ ഇല്ലാത്തതിനാലാണ് ലോണിൽ സ്വന്തമാക്കാനുള്ള ശ്രമം.

എന്നാൽ പി എസ് ജി ഈ ഓഫർ സ്വീകരിക്കുമോ എന്ന് അറിയില്ല. ക്ലബ് വിടാൻ ശ്രമിക്കുന്ന നെയ്മർ പി എസ് ജിയുടെ ലീഗിലെ ആദ്യ രണ്ടു മത്സരത്തിലും കളിച്ചിരുന്നില്ല. രണ്ട് വർഷം മുമ്പ് ലോക റെക്കോർഡ് തുകയ്ക്കായിരുന്നു നെയ്മർ ബാഴ്സ വിട്ട് പി എസ് ജിയിൽ എത്തിയത്.

Previous articleഇറ്റലിയിലേക്ക് പറക്കുമെന്ന സൂചനകൾ നൽകി റിബറി
Next articleഅർദ്ധ സെഞ്ചുറികളോടെ രഹാനെയും വിഹാരിയും, സമനില പിടിച്ച് വെസ്റ്റിൻഡീസ്