അർദ്ധ സെഞ്ചുറികളോടെ രഹാനെയും വിഹാരിയും, സമനില പിടിച്ച് വെസ്റ്റിൻഡീസ്

Photo: Twitter/@BCCI

ഇന്ത്യയും വെസ്റ്റിൻഡീസും തമ്മിലുള്ള പരിശീലന മത്സരം സമനിലയിൽ അവസാനിപ്പിച്ചു. മത്സരത്തിന്റെ ആദ്യ ഇന്നിങ്സിൽ 116 റൺസിന്റെ ലീഡ് നേടിയ ഇന്ത്യ രണ്ടാം ഇന്നിങ്സിൽ 5 വിക്കറ്റിന് 188 റൺസ് എന്ന നിലയിൽ ഡിക്ലയർ ചെയ്യുകയായിരുന്നു. തുടർന്ന് രണ്ടാം ഇന്നിംഗ്സ് ബാറ്റിങ്ങിന് ഇറങ്ങിയ വെസ്റ്റിൻഡീസ് 3 വിക്കറ്റ് നഷ്ടത്തിൽ 47 റൺസ് എന്ന നിലയിൽ മത്സരം സമനിലയിൽ അവസാനിപ്പിക്കുകയായിരുന്നു.

ഇന്ത്യക്ക് വേണ്ടി രണ്ടാം ഇന്നിങ്സിൽ 54 റൺസ് എടുത്ത ക്യാപ്റ്റൻ രഹാനെയും 64 റൺസ് എടുത്ത ഹനുമ വിഹാരിയുമാണ് ഇന്ത്യൻ നിരയിൽ തിളങ്ങിയത്.  നേരത്തെ ആദ്യ ഇന്നിങ്സിൽ പൂജാരയുടെ സെഞ്ചുറിയുടെയും രോഹിത് ശർമ്മയുടെ അർദ്ധ സെഞ്ചുറിയുടെയും പിൻബലത്തിലാണ് ഇന്ത്യ 6 വിക്കറ്റ് നഷ്ടത്തിൽ 297 റൺസ് എടുത്തത്. ബൗളിങ്ങിൽ ആദ്യ ഇന്നിങ്സിൽ ഇന്ത്യക്ക് വേണ്ടി ഇഷാന്ത് ശർമയും ഉമേഷ് യാദവും കുൽദീപ് യാദവും മൂന്ന് വിക്കറ്റ് വീതം വീഴ്ത്തിയിരുന്നു.

ഓഗസ്റ്റ് 22നാണ് ഇന്ത്യയും വെസ്റ്റിൻഡീസും തമ്മിലുള്ള ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരം.

Previous articleനെയ്മറിനെ ലോണിൽ വാങ്ങാൻ ബാഴ്സലോണ ശ്രമം
Next articleബാഴ്സലോണക്ക് തിരിച്ചടി, മെസ്സിക്കും സുവാരസിനും പിന്നാലെ ഡെംബലെയും പരിക്കേറ്റ് പുറത്ത്