നൈൻഗോളനെ ലോണിൽ വാങ്ങാൻ ഫിയൊറെന്റീന ശ്രമം

- Advertisement -

ബെൽജിയൻ താരം നൈൻഗോളൻ അടുത്ത സീസണിലും ഇന്റർ മിലാൻ വിട്ട് ലോണിൽ പോകേണ്ടി വരും. മാനേജ്മെന്റുമായുള്ള പ്രശ്നനങ്ങൾ കാരണം ഇന്ററിൽ കളിക്കാൻ കഴിയാത്ത സാഹചര്യമാണ് നൈൻഗോളന്. ഈ സീസണിൽ ഇപ്പോൾ കലിയരിയിൽ ലോണിൽ കളിക്കുകയാണ് താരം. അടുത്ത സീസണിൽ താരത്തെ സ്വന്തമാക്കാൻ ശ്രമിക്കുന്നത് ഇറ്റാലിയൻ ക്ലബ് തന്നെ ആയ ഫിയിറെന്റീനയാണ്.

താരത്തെ ഒരു വർഷം നീണ്ട കാലയളവിൽ ലോണിൽ സ്വന്തമാക്കാൻ ആകും ഫിയറൊന്റീന ശ്രമിക്കുക. അടുത്ത സീസൺ അവസാനം 20 മില്യൺ നൽകി നൈൻഗോളനെ വാങ്ങാനും ഫിയിറെന്റീന ഒരുക്കമാണ്. നേരത്തെ കഴിഞ്ഞ സീസണിൽ തന്നെ ഇക്കാർഡിയെയും നൈൻഗോളനെയും ക്ലബിനായി കളിക്കാൻ വിടില്ല എന്ന് ഇന്റർ അറിയിച്ചിരുന്നു.

Advertisement