Picsart 22 12 23 11 47 01 628

വരാനെയും ലിസാൻഡ്രോയും ഇല്ല, മാഞ്ചസ്റ്റർ യുണൈറ്റഡ് ഇന്ന് പ്രീമിയർ ലീഗിൽ ഇറങ്ങുന്നു



പ്രീമിയർ ലീഗിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് ഇന്ന് നോട്ടിങ്ഹാം ഫോറസ്റ്റിനെ നേരിടും. ഓൾഡ്ട്രാഫോർഡിൽ നടക്കുന്ന മത്സരം രാത്രി 1.30 മുതൽ തത്സമയം കാണാം. ലീഗ് കപ്പിൽ വിജയവുമായി സീസൺ പുനരാരംഭിച്ച മാഞ്ചസ്റ്റർ യുണൈറ്ഡിന് ഫോറസ്റ്റ് വലിയ വെല്ലുവിളിയാകും. പ്രധാനപ്പെട്ട രണ്ട് സെന്റർ ബാക്കുക്കളും ഇല്ലാത്തത് ആണ് യുണൈറ്റഡിന്റെ പ്രധാന പ്രശ്നം. കഴിഞ്ഞ മത്സരത്തിൽ ലിൻഡെലോഫും കസെമിറോയും ആയിരുന്നു മാഞ്ചസ്റ്റർ യുണൈറ്റഡ് സെന്റർ ബാക്കുകൾ ആയത്.

ലോകകപ്പ് ഫൈനൽ കളിച്ച ലിസാൻഡ്രോ മാർട്ടിനസും വരാനെയും ഇന്നുൻ ടീമിനൊപ്പം ഉണ്ടാകില്ല. മഗ്വയറും ലിൻഡെലോഫും ഇന്ന് സെന്റർ ബാക്ക് കൂട്ടുകെട്ട് ആകും എന്നാണ് പ്രതീക്ഷ.അറ്റാക്കിൽ ഇന്ന് മാർഷ്യൽ, ആന്റണി, റാഷ്ഫോർഡ് എന്നിവർ ഇറങ്ങാൻ ആണ് സാധ്യത. സാഞ്ചോ ഇനിയും യുണൈറ്റഡ് സ്ക്വാഡിനൊപ്പം ചേർന്നിട്ടില്ല.

ഫോറസ്റ്റിനൊപ്പം മുൻ മാഞ്ചസ്റ്റർ യുണൈറ്റഡ് താരം ലിംഗാർഡ് ഇന്ന് തിരികെ ഓൾഡ് ട്രാഫോർഡിൽ എത്തുന്നതും കാണാം. ലിംഗാർഡ് കഴിഞ്ഞ മത്സരത്തിൽ ഒരു ഗോളും ഒരു അസിസ്റ്റും സംഭാവന നൽകി നല്ല ഫോമിലാണ് ഉള്ളത്.

Exit mobile version