20221227 035754 01

സ്ഥാനം ഒഴിഞ്ഞ ശേഷം ആദ്യമായി ആഴ്‌സണൽ മത്സരം കാണാൻ വെങർ ആശാൻ എമിറേറ്റ്‌സ് സ്റ്റേഡിയത്തിൽ എത്തി

2018 ൽ നീണ്ട രണ്ടു പതിറ്റാണ്ടിൽ ഏറെയുള്ള ആഴ്‌സണൽ പരിശീലക സ്ഥാനം ഒഴിഞ്ഞ ശേഷം ആഴ്‌സണൽ മത്സരം കാണാൻ എമിറേറ്റ്‌സ് സ്റ്റേഡിയത്തിൽ എത്തി ഇതിഹാസ പരിശീലകൻ ആഴ്‌സൻ വെങർ. വെസ്റ്റ് ഹാം യുണൈറ്റഡിനു എതിരായ ആഴ്‌സണലിന്റെ മത്സരത്തിൽ ആണ് വെങർ സ്റ്റേഡിയത്തിൽ എത്തിയത്.

മത്സരത്തിൽ തിരിച്ചു വന്നു 3-1 നു ജയിച്ച ആഴ്‌സണൽ കിരീട പോരാട്ടത്തിൽ നിർണായക ജയവും കണ്ടത്തി. ഇടക്ക് തന്റെ പേര് വിളിച്ചു ചാന്റ്‌ ചെയ്ത ആഴ്‌സണൽ ആരാധകരെ അഭിവാദ്യം ചെയ്യാനും ഇതിഹാസ പരിശീലകൻ മറന്നില്ല. നേരത്തെ തന്റെ സാന്നിധ്യം ആഴ്‌സണൽ താരങ്ങൾക്കും പരിശീലകനും അധിക സമ്മർദ്ദം നൽകും എന്നതിനാൽ ആണ് താൻ കളി കാണാൻ സ്റ്റേഡിയത്തിൽ എത്താത്തത് എന്നു വെങർ മുമ്പ് പറഞ്ഞിരുന്നു.

Exit mobile version