മൊറാട്ടയെ യുവന്റസിൽ തിരികെ എത്തിക്കാൻ ഉറച്ച് പിർലോ

20200921 193150
- Advertisement -

ഹിഗ്വയിൻ പോയ ഒഴിവിലേക്ക് ഏത് സ്ട്രൈക്കറെ എത്തിക്കണം എന്ന് അറിയാതെ കുഴങ്ങുകയാണ് യുവന്റസ്. സുവാരസിന്റെയും മിലികിന്റെയും ജെക്കോയുടെയും പിറകിൽ പോയ യുവന്റസ് ഇപ്പോൾ പെട്ടെന്ന് മൊറോട്ടയ്ക്ക് പിറകിൽ ആയിരിക്കുകയാണ്. മുമ്പ് യുവന്റസിൽ കളിച്ചിട്ടുള്ള മൊറാട്ടയെ എത്തിക്കാൻ പിർലോ തന്നെയാണ് ശ്രമിക്കുന്നത്.

പിർലോ യുവന്റസിൽ ഉള്ള കാലത്ത് ആയിരുന്നു മൊറാട്ട യുവന്റസിൽ കളിച്ചത്. ഇപ്പോൾ അത്ലറ്റിക്കോ മാഡ്രിഡിന്റെ താരമായ മൊറാട്ടയെ വിൽക്കാൻ ആണ് അത്ലറ്റിക്കോ ശ്രമിക്കുന്നത്. അവർ ബാഴ്സലോണയിൽ നിന്ന് സുവാരസിനെ സ്വന്തമാക്കുന്നത് കൊണ്ടാണ് മൊറാട്ടയെ വിൽക്കാൻ നോക്കുന്നത്. ആദ്യം ലോണിലും സീസൺ അവസാനം സ്ഥിര കരാറിലും മൊറാട്ടയെ സ്വന്തമാക്കാൻ ആകും യുവന്റസ് ശ്രമം. ചെൽസിയിലും റയൽ മാഡ്രിഡിലും ഒക്കെ കളിച്ചിട്ടുള്ള മൊറാട്ടയുടെ മികച്ച പ്രകടനം വന്നത് 2014 മുതൽ 2016 വരെ മൊറാട്ട യുവന്റസിൽ കളിച്ചപ്പോൾ ആയിരുന്നു.

Advertisement