സുവാരസ് അത്ലറ്റിക്കോ മാഡ്രിഡിലേക്ക്!! കരാർ ധാരണയാകുന്നു

20200921 190136
- Advertisement -

സുവാരസിന്റെ യുവന്റസിലേക്ക് ട്രാൻസ്ഫർ നടക്കില്ല എന്ന് ഉറപ്പായതോടെ താരം സ്പെയിനിൽ തന്നെ മറ്റൊരു വലിയ ക്ലബിലേക്ക് കൂടുമാറുകയാണ്. ബാഴ്സലോണയുടെ വലിയ വൈരികളായ അത്ലറ്റിക്കോ മാഡ്രിഡ് ആണ് സുവാരസുമായി കരാർ ധാരണയിൽ എത്തിയിരിക്കുന്നത്. താരം ഉടൻ അത്ലറ്റിക്കോ മാഡ്രിഡിൽ എത്തും. ഫ്രീ ട്രാൻസ്ഫറിലാകും അത്ലറ്റിക്കോ മാഡ്രിഡ് സുവാരസിനെ സ്വന്തമാക്കുക. ക്ലബിൽ താരം രണ്ട് വർഷത്തെ കരാർ ഒപ്പുവെക്കും.

എന്നാൽ സുവാരസിനെ സ്വന്തമാക്കും മുമ്പ് ആല്വാരോ മൊറാട്ടയെയും ഒപ്പം ഡിയേഗോ കോസ്റ്റയേയും വിൽക്കാബ് അത്ലറ്റിക്കോ മാഡ്രിഡ് ശ്രമിക്കുന്നുണ്ട്. ഈ രണ്ട് പേരിൽ ആരെങ്കിലും ക്ലബ് വിട്ടാൽ മാത്രമേ സുവാരസിന്റെ ട്രാൻസ്ഫർ പൂർത്തിയാക്കാൻ ആവുകയുള്ളൂ. സിമിയോണിക്ക് പ്രിയപ്പെട്ട താരമാണ് സുവാരസ്. 2014 മുതൽ ബാഴ്സക്ക് ഒപ്പമുള്ള താരമാണ് സുവാരസ്. ആ സുവാരസ് ബാഴ്സയുടെ വലിയ വൈരികൾക്ക് ഒന്നിനു വേണ്ടി കളിക്കും എന്നത് ബാഴ്സലോണ ആരാധകരെ വിഷമിപ്പിക്കുന്നുണ്ട്.

Advertisement