മോയിസെ കീൻ യുവന്റസിലേക്ക് മടങ്ങാൻ സാധ്യത

- Advertisement -

ഇറ്റാലിയൻ യുവ സ്ട്രൈക്കർ മോയിസെ കീൻ എവർട്ടൺ വിടാൻ സാധ്യത. തിരികെ തന്റെ പഴയ ക്ലബായ യുവന്റസിലേക്ക് പോകാൻ ആണ് കീൻ ശ്രമിക്കുന്നത്. എവർട്ടണിൽ വൻ തുകയ്ക്ക് എത്തിയ താരത്തിന് പ്രീമിയർ ലീഗിൽ ഇതുവരെ തിളങ്ങാൻ ആയിട്ടില്ല. ഇംഗ്ലണ്ട് വിട്ട് ഇറ്റലിയിലേക്ക് മടങ്ങിയാൽ ഫോം തിരികെ ലഭിക്കും എന്ന് താരം കരുതുന്നു. പിർലോ പരിശീലകനായി എത്തിയതോടെ കീനിനെ തിരികെ എത്തിക്കാനുള്ള ശ്രമം തുടങ്ങിയിട്ടുണ്ട്. ലോൺ അടിസ്ഥാനത്തിലാകും കീൻ ആദ്യ തിരികെ എത്തുക.

ലോൺ കഴിഞ്ഞാൽ 20 മില്യണ് താരത്തെ സ്വന്തമാക്കാനും റോമ ഒരുക്കമാണ്. 30 മില്യണോളം ഉള്ള കരാറിലായിരുന്നു എവർട്ടൺ കീനിനെ യുവന്റസിൽ നിന്ന് കഴിഞ്ഞ സീസണിൽ സ്വന്തമാക്കിയത്. യുവന്റസിനായി അരങ്ങേറ്റ സീസണിൽ കീൻ തകർപ്പൻ പ്രകടനം കാഴ്ചവെച്ചിരുന്നു. യുവന്റസ് വിട്ടതോടെ താരത്തിന്റെ പ്രകടനങ്ങൾ മങ്ങി. ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ ഫിസിക്കൽ ടാക്ടിക്സുകൾ ആണ് കീനിന് പ്രശ്നമാകുന്നത്.

Advertisement