ഭാവിയിൽ ഇറ്റലിയിലേക്ക് പോകുമെന്ന് സൂചന നൽകി മോഡ്രിച്

ഭാവിയിൽ താൻ ഇറ്റലിയിലേക്ക് പോകും എന്ന് സൂചന നൽകി റയൽ മാഡ്രിഡിന്റെ ക്രൊയേഷ്യൻ മിഡ്ഫീൽഡർ ലുക മോഡ്രിച്. തനിക്ക് ഇറ്റലി ഭയങ്കര ഇഷ്ടമാണ്. ഇറ്റലി ക്രൊയേഷ്യക്ക് അടുത്തുമാണ്. മോഡ്രിച് പറഞ്ഞു. താൻ സീരി എ സ്ഥിരമായി കാണാറുണ്ട്. ദേശീയ ടീമിൽ തന്റെ ഒപ്പം കളിക്കുന്ന പല താരങ്ങളും ആ ലീഗിൽ കളിക്കുന്നുണ്ട്. മോഡ്രിച് പറഞ്ഞു.

ഇറ്റലിയിൽ ഉള്ളവർക്കും ക്രൊയേഷ്യക്കാർക്കും ഏതാണ്ട് ഒരേ മനോഭാവവും ആണ്. ഇതാണ് ഇറ്റലി തന്നെ ആകർഷിക്കാൻ കാരണം. ഭാവിയിൽ ഇറ്റലിയിൽ കളിക്കാൻ ആകുമോ എന്ന് നോക്കണം എന്നും മോഡ്രിച് പറഞ്ഞു.

Previous article“ഈ സീസൺ അവസാനത്തോടെ വിരമിക്കും” – ഡേവിഡ് വിയ
Next articleഓസ്‌ട്രേലിയൻ താരം ലാബുഷെയിന് ഗ്ലാമോർഗനിൽ പുതിയ കരാർ