“ഈ സീസൺ അവസാനത്തോടെ വിരമിക്കും” – ഡേവിഡ് വിയ

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

ഫുട്ബോളിൽ നിന്ന് വിരമിക്കാൻ തീരുമാനിച്ചതായി സ്പാനിഷ് സ്ട്രൈക്കർ ഡേവിഡ് വിയ ഔദ്യോഗികമായി അറിയിച്ചു. ഇന്ന് പത്ര സമ്മേളനം വിളിച്ചായിരുന്നു വിയ താൻ വിരമിക്കുന്നതായി അറിയിച്ചത്. ഇപ്പോൾ ജപ്പാൻ ക്ലബായ വിസെൽ കോബയ്ക്ക് വേണ്ടിയാണ് വിയ്യ കളിക്കുന്നത്. ഈ സീസൺ അവസാനത്തോടെ വിരമിക്കാൻ ആണ് തീരുമാനം എന്ന് അദ്ദേഹം അറിയിച്ചു.

കുറെ കാലമായി താൻ വിരമിക്കുന്നതിനെ കുറിച്ച് ചിന്തിക്കുന്നു. ഇതാണ് പറ്റിയ സമയം എന്ന് തോന്നുന്നു എന്നും വിയ്യ പറഞ്ഞു. സ്പെയിനൊപ്പം ഇരു ലോകകപ്പും ഒരു യൂറോ കപ്പും നേടിയിട്ടുള്ള താരമാണ് വിയ. സ്പെയിനു വേണ്ടി 59 ഗോളുകൾ അടിച്ച് രാജ്യത്തിന്റെ ടോപ്പ് സ്കോറർ ആകാനും വിയക്ക് ആയിരുന്നു. ബാഴ്സലോണയ്ക്ക് വേണ്ടി കളിച്ചിട്ടുള്ള വിയ ഒരു ചാമ്പ്യൻസ് ലീഗ് കിരീടവും രണ്ട് ലാലിഗ കിരീടവും നേടിയിട്ടുണ്ട്