“എമ്പപ്പെയെ ലിവർപൂൾ സൈൻ ചെയ്യില്ല” – ക്ലോപ്പ്

- Advertisement -

പി എസ് ജിയുടെ യുവ ഫോർവേഡ് എമ്പപ്പയെ ഒരിക്കലും ലിവർപൂൾ സൈൻ ചെയ്യില്ല എന്ന് ലിവർപൂൾ പരിശീലകൻ ക്ലോപ്പ്. ഫുട്ബോൾ മാത്രം നോക്കുകയാണെങ്കിൽ എമ്പപ്പെയെ സൈൻ ചെയ്യാതിരിക്കാൻ ഒരു കാരണവും ഇല്ല. പക്ഷെ പൈസ നോക്കിയാൽ ഒരു വിധത്തിലും എമ്പപ്പയെ സൈൻ ചെയ്യാൻ കഴിയില്ല എന്നും ക്ലോപ്പ് പറഞ്ഞു. പി എസ് ജിയിൽ ഇനിയും രണ്ടര വർഷം കരാർ ഉള്ള താരമാണ് എമ്പപ്പെ‌.

എമ്പപ്പയെ വിൽക്കാൻ പി എസ് ജിക്ക് താല്പര്യവും ഇല്ലാതിരിക്കെ എമ്പപ്പയെ സ്വന്തമാക്കണമെങ്കിൽ 200 മില്യണ് അടുത്ത് ക്ലബുകൾ ചിലവഴിക്കേണ്ടി വരും. എമ്പപ്പയെ സ്വന്തമാക്കാൻ ലിവർപൂളിന് എന്നല്ല ലോകത്തെ ഒരു ക്ലബിനും ആയേക്കില്ല എന്ന് ക്ലോപ്പ് പറഞ്ഞു. പി എസ് ജി അത്രയും വലിയ തുക എമ്പപ്പെയ്ക്ക് വേണ്ടി ആവശ്യപ്പെടും എന്നും ക്ലോപ്പ് സൂചന നൽകി.

Advertisement