ബെൻസീമയെ ഫ്രാൻസ് ടീമിൽ എടുക്കണം എന്ന് സിദാൻ

- Advertisement -

റയൽ മാഡ്രിഡ് സ്ട്രൈക്കർ കരീം ബെൻസീമയെ ഫ്രാൻസ് ദേശീയ ടീമിൽ എടുക്കാത്തത് ശരിയല്ല എന്ന് റയലിന്റെ പരിശീലകനും ഫ്രഞ്ച് ഇതിഹാസവുമായ സിദാൻ. ഫ്രാൻസിലെ ഏറ്റവും മികച്ച സ്ട്രൈക്കർ ആയിട്ടും 2015ന് ശേഷം ബെൻസീമ രാജ്യത്തിനായി കളിച്ചിട്ടില്ല. എന്നാൽ ഫ്രാൻസിനായി കളിക്കണം എന്ന് എപ്പോഴും ആഗ്രഹമുള്ള താരമാണ് ബെൻസീമ എന്ന് സിദാൻ പറഞ്ഞു.

എന്ത് കാരണം കൊണ്ടാണ് ബെൻസീമയെ രാജ്യത്തിനായി കളിപ്പിക്കാത്തത് എന്ന് തനിക്ക് വ്യക്തമായി അറിയില്ല. ബെൻസീമയെ ടീമിൽ എടുക്കേണ്ടത് താനുമല്ല. പക്ഷെ ബെൻസീമയെ പോലൊരു താരത്തെ ടീമിലേക്ക് എടുക്കാത്ത ശരിയായ നടപടിയല്ല. സിദാൻ പറഞ്ഞു. ഫ്രാൻസ് ഫുട്ബോൾ അസോസിയേഷനും ബെൻസീമയുമായുള്ള പ്രശ്നം കാരണം അവസാന ലോകകപ്പിൽ പോലും താരത്തെ ഉൾപ്പെടുത്തിയുരുന്നില്ല.

Advertisement