മാർട്ടിനെസ് ബാഴ്സലോണയിലേക്ക് ഇല്ല, ഇന്ററിൽ തുടരും

- Advertisement -

ലൗട്ടാരോ മാർട്ടിനെസിനെ ഈ സീസണിൽ ബാഴ്സലോണ സ്വന്തമക്കില്ല എന്ന് ഉറപ്പായി. താരൻ ഇന്റർ മിലാനിൽ തന്നെ തുടരും എന്ന് ലൗട്ടാരോ മാർട്ടിനെസിന്റെ ഏജന്റ് വ്യക്തമാക്കി. ഉടൻ ഇന്റർ മിലാനിൽ മാർട്ടിനെസ് കരാർ ഒപ്പുവെക്കാൻ സാധ്യത ഉണ്ട് എന്നും ഏജന്റ് പറഞ്ഞു. മാർട്ടിനെസ് റയൽ മാഡ്രിഡുമായി ചർച്ച നടത്തിയിട്ടില്ല എന്നും അദ്ദേഹം വ്യക്തമാക്കി.

മാർട്ടിനെസിനെ സ്വന്തമാക്കാൻ ബാഴ്സലോണ ജനുവരി മുതൽ ശ്രമിക്കുന്നുണ്ടായിരുന്നു. എന്നാൽ ഇന്റർ ചോദിക്കുന്ന വലിയ തുക നൽകാൻ ഇല്ലാത്തത് കൊണ്ട് ബാഴ്സലോണ ട്രാൻസ്ഫറിൽ നിന്ന് പിറകോട്ട് പോവുക ആയിരുന്നു. പകരം ബാഴ്സലോണ ലിയോൺ താരം ഡിപായുമായി കരാർ ധാരണയിൽ എത്തുകയും ചെയ്തു. നേരത്തെ മാർട്ടിനെസിനായി 70 മില്യണോളം ബാഴ്സലോണ വാഗ്ദാനം ചെയ്തിരുന്നു എങ്കിലും ഇന്റർ അംഗീകരിച്ചിരുന്നില്ല‌

Advertisement