നാപോളി താരത്തിനെ നോട്ടമിട്ട് മാഞ്ചസ്റ്റർ യുണൈറ്റഡ്

Images 2022 01 14t111624.541

നാപോളിയുടെ മധ്യനിര താരത്തെ നോട്ടമിട്ട് മാഞ്ചസ്റ്റർ യുണൈറ്റഡ്. നാപോളിയുടെ സ്പാനിഷ് താരം ഫാബിയൻ റുയിസിനെയാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് നോട്ടമിട്ടിരിക്കുന്നത്. 2018ൽ റയൽ ബെറ്റിസിൽ നിന്ന് 30മില്ല്യൺ നൽകിയാണ് നാപോളി ഫാബിയനെ നേപ്പിൾസിൽ എത്തിച്ചത്. 2023വരെയാണ് താരത്തിന്റെ കരാറുള്ളത്. നിലവിൽ സ്പാലെറ്റിക്ക് കീഴിൽ അധിക സമയവും ബെഞ്ചിലാണ് ഫാബിയന്റെ സ്ഥാനം.

സീരി എയിലും യൂറോപ്പയിലുമായി 19 മത്സരങ്ങളാണ് ഈ സീസണിൽ താരം കളിച്ചിട്ടുള്ളത്. 5ഗോളുകളും മൂന്ന് അസിസ്റ്റുകളും സമീപകാലത്ത് കോവിഡിൽ നിന്നും മോചിതനായ ഫാബിയൻ റുയിസ് നേടിയിട്ടുണ്ട്. റയൽ മാഡ്രിഡ്, പിഎസ്ജി ക്ലബ്ബുകൾ താരത്തിനായി ശ്രമിച്ചെങ്കിലും മാഞ്ചസ്റ്റർ യുണൈറ്റഡിലേക്ക് ആയിരിക്കും ഫാബിയൻ പോവുക എന്നാണ് ഇറ്റലിയിൽ നിന്നുമുള്ള റിപ്പോർട്ടുകൾ.

Previous articleഹോബാര്‍ട്ടിൽ ബൗളിംഗ് തിരഞ്ഞെടുത്ത് ഇംഗ്ലണ്ട്, സാം ബില്ലിംഗ്സിന് അരങ്ങേറ്റം
Next articleഐ എസ് എൽ നിറയെ കൊറോണ, അഞ്ച് ക്ലബുകൾ ഐസൊലേഷനിൽ