മനോലാസ് നാപോളിയിലേക്ക്, റോമക്ക് പകരക്കാരനെ നൽകി നാപോളി

- Advertisement -

ഇറ്റാലിയൻ ക്ലബ്ബ് റോമയുടെ സെന്റർ ബാക്ക് കോസ്റ്റാസ് മനോലാസ് നാപോളിയിലേക്. താരത്തിന്റെ കൈമാറ്റത്തിനായി ഇരു ക്ലബ്ബ്കളും ധാരണയിൽ എത്തിയതായി ഇറ്റലിയിൽ നിന്നുള്ള വിവിധ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. താരത്തിന് 20 മില്യൺ യൂറോ നൽകുന്നതോടൊപ്പം അമോദു ദിയാവാരയെയും നാപോളി റോമക്ക് വിട്ട് നൽകും.

2 വർഷം മുൻപ് ബാഴ്സലോണക്കെതിരായ ചരിത്ര വിജയത്തിൽ വിജയ ഗോൾ നേടി പ്രശസ്തനായ കളിക്കാരനാണ് മനോലാസ്. 28 വയസുകാരനായ താരം 2014 മുതൽ റോമയുടെ കളിക്കാരനാണ്. 2013 മുതൽ ഗ്രീസ് ദേശീയ ടീമിലും അംഗമാണ് മനോലാസ്. സീരി എ യിലെ തന്നെ ഏറ്റവും മികച്ച ഡിഫണ്ടർമാറിൽ ഒരാളായ മനോലാസിന് വേണ്ടി മറ്റു ക്ലബ്ബ്കളും രംഗത്ത് വന്നിരുന്നു. പക്ഷെ താരം ഇറ്റലിയിൽ തന്നെ തുടരാൻ തീരുമാനിക്കുകയായിരുന്നു.

Advertisement