ഇനി മാഞ്ചസ്റ്ററിന്റെ ലക്ഷ്യം ബ്രൂണോ ഫെർണാണ്ടസ്

- Advertisement -

ഇന്ന് വാൻ ബിസാകയെ കൂടെ സ്വന്തമാക്കിയതോടെ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ശ്രദ്ധ അടുത്ത താരത്തിലേക്ക് നീങ്ങിയിരിക്കുകയാണ്. പോർച്ചുഗലിൽ ഈ സീസണിൽ അത്ഭുതങ്ങൾ കാണിച്ച താരമായ ബ്രൂണോ ഫെർണാാണ്ടസ് ആണ് മാഞ്ചസ്റ്റർ യുണൈറ്റഡ് അടുത്തതായി സൈൻ ചെയ്യാൻ ശ്രമിക്കുന്നത്. മാഞ്ചസ്റ്റർ യുണൈറ്റഡ് മാത്രമല്ല യുണൈറ്റഡിന്റെ വൈരികളായ മാഞ്ചസ്റ്റർ സിറ്റിയും ബ്രൂണോയ്ക്ക് പിറകിൽ ഉണ്ട്.

ബെർണാഡോ സിൽവയുടെ സാന്നിദ്ധ്യം ബ്രൂണോയെ മാഞ്ചസ്റ്റർ സിറ്റിയിലേക്ക് അടുപ്പിക്കുന്നു എന്ന് റിപ്പോർട്ടുകൾ ഉണ്ട് എങ്കിലും യുണൈറ്റഡ് വൻ ഓഫർ നൽകുന്നത് താരത്തിന്റെ മനസ്സ് മാറ്റിയേക്കും. 55 മില്യൺ യൂറോ ആണ് ബ്രൂണോയ്ക്കായി സിറ്റി വാഗ്ദാനം ചെയ്തിരിക്കുന്നത്. പോഗ്ബ ക്ലബ് വിടുമെന്നതിനാൽ പോഗ്ബയ്ക്ക് പകരക്കാരനായാണ് യുണൈറ്റഡ് ബ്രൂണോയെ ലക്ഷ്യമിടുന്നത്.

സ്പോർടിംഗിന്റെ താരമായ ബ്രൂണോ ഈ കഴിഞ്ഞ സീസണിൽ 50 മത്സരങ്ങളിൽ നിന്ന് 31 ഗോളുകളും 17 അസിസ്റ്റും നേടിയിരുന്നു. മധ്യനിരയിൽ കളിച്ചാണ് ബ്രൂണോയുടെ ഈ നേട്ടം. ഒപ്പം പോർച്ചുഗൽ ടീമിന്റെ നാഷൺസ് ലീഗ് കിരീടത്തിലും ബ്രൂണോയ്ക്ക് വലിയ പങ്കുണ്ടായിരുന്നു.

Advertisement