സിദാനു വേണ്ടിയല്ലാതെ മാനെ ലിവർപൂൾ വിടില്ല

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

ലിവർപൂൾ താരമായ മാനെയെ ഇംഗ്ലീഷ് ക്ലബ് വിടുന്നെങ്കിൽ അത് സിദാന്റെ റയൽ മാഡ്രിഡിനു വേണ്ടി മാത്രമായിരിക്കും എന്ന് ഫ്രഞ്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. മാനെയെ റയൽ മാഡ്രിഡ് സൈൻ ചെയ്യും എന്ന് അഭ്യൂഹങ്ങൾ ഉയരുന്നതിനിടെയാണ് ഫ്രഞ്ച് ഫുട്ബോളിന്റെ വാർത്ത വരുന്നുണ്ട്. മാനെയ്ക്ക് സിദാന്റെ കീഴിൽ കളിക്കാനുള്ള ആഗ്രഹം ഒന്ന് മാത്രമാകും താരം ലിവർപൂൾ വിടാനുള്ള കാരണം എന്നാണ് ഫ്രഞ്ച് മാധ്യമം റിപ്പോർട്ട് ചെയ്യുന്നത്.

ലിവർപൂളിനു വേണ്ടി തകർപ്പൻ പ്രകടനമാണ് മാനെ അവസാന വർഷങ്ങളിൽ നടത്തുന്നത്. സലായും ഫർമീനീയും നിറം മങ്ങിയപ്പോഴും സ്ഥിരതയാർന്ന പ്രകടനം കാഴ്ചവെക്കാൻ മാനെയ്ക്ക് ആയിരുന്നു. അറ്റാക്കിംഗിൽ പഴയ മികവില്ലാത്ത റയലിന് മാനെയുടെ വരവ് വലിയ കരുത്ത് നൽകും. എന്നാൽ ഇതുവരെ റയൽ മാഡ്രിഡ് ഔദ്യോഗികമായി ലിവർപൂളുമായോ മാനെയുമോ ചർച്ചകൾ ആരംഭിച്ചിട്ടില്ല‌.