മാൻസുകിചിനായി മാഞ്ചസ്റ്റർ യുണൈറ്റഡ് ശ്രമം

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

യുവന്റസിൽ നിന്ന് ഡിബാലയെ സ്വന്തമാക്കുന്നതിന് ഒപ്പം മാൻസുകിചിനെയും സ്വന്തമാക്കാൻ ശ്രമിക്കുകയാണ് മാഞ്ചസ്റ്റർ യുണൈറ്റഡ്. ഡിബാലയെ ലുകാകുവിന് പകരമാണ് കൊണ്ടുവരാൻ ഉദ്ദേശിക്കുന്നത് എങ്കിൽ മാൻഡ്സുകിചിനെ 10 മില്യൺ നൽകി വേറെ കരാറിലാണ് യുണൈറ്റഡ് സ്വന്തമാക്കാൻ നോക്കുന്നത്. ലുകാകു ക്ലബ് വിടുന്നതോടെ ഒരു ടാർഗറ്റ് മാൻ ഉണ്ടാകില്ല എന്നതാണ് മാൻസുകിചിനായി യുണൈറ്റഡ് നീങ്ങാനുള്ള കാരണം.

അവസാന നാലു സീസണുകളിലും യുവന്റസിനൊപ്പം ആയിരുന്നു മാൻസുകിച് കളിച്ചിരുന്നത്. നാലു ലീഗ് കിരീടങ്ങളും മാൻസുകിച് ഇറ്റലിയിൽ നേടി. ക്രൊയേഷ്യൻ താരമായ മാൻസുകിചും മാഞ്ചസ്റ്ററിലേക്ക് വരാൻ താല്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. ക്രൊയേഷ്യയെ കഴിഞ്ഞ ലോകകപ്പിൽ ഫൈനൽ വരെ എത്തിക്കുന്നതിൽ പ്രധാന പങ്കുവഹിച്ച താരമാണ് മാൻസുകിച്. മുമ്പ് ബയേൺ മ്യൂണിക്ക്, അത്ലറ്റിക്കോ മാഡ്രിഡ് എന്നീ ക്ലബുകൾക്കായൊക്കെ മാൻസുകിച് കളിച്ചിട്ടുണ്ട്.