മാഞ്ചസ്റ്ററിലേക്ക് ഡിസംബറിൽ തന്നെ എത്താൻ മാൻസുകിച്

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

മാഞ്ചസ്റ്റർ യുണൈറ്റഡിലേക്കുള്ള വരവ് പെട്ടെന്ന് ആക്കാൻ മാൻസുകിച് ശ്രമിക്കുന്നതായി ഇറ്റാലിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ജനുവരി ട്രാൻസ്ഫർ വിൻഡോയിൽ മാൻസുകിച് എത്തും എന്നായിരുന്നു നേരത്തെ വിവരങ്ങൾ. എന്നാൽ അതിനു മുമ്പ് തന്നെ മാഞ്ചസ്റ്ററിലേക്ക് പോകാൻ അനുവദിക്കാൻ മാൻസുകിച് ആവശ്യപ്പെട്ടതായാണ് വിവരങ്ങൾ.

ഡിസംബറിൽ തന്നെ യുണൈറ്റഡിനൊപ്പം എത്തി പരിശീലനം ആരംഭിക്കാൻ ആണ് മാൻസുകിച് ശ്രമിക്കുന്നത്. താരം ഇപ്പോൾ യുവന്റസിൽ യാതൊരു അവസരവും കിട്ടാതെ നിൽക്കുകയാണ്. സ്ട്രൈക്കർ ഇല്ലാതെ വലയുന്ന മാഞ്ചസ്റ്റർ യുണൈറ്റഡ് മാൻസുകിചിനെ സ്വന്തമാക്കാൻ നേരത്തെ തന്നെ ശ്രമിക്കുന്നുമുണ്ട്.

ജനുവരി ട്രാൻസ്ഫറിൽ മാൻസുകിചിനെ സൈൻ ചെയ്യാനാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് ശ്രമിക്കുന്നത്. 5 മില്യൺ തുകയ്ക്ക് ആകും മാൻസുകിചുനെ യുവന്റസ് യുണൈറ്റഡിന് നൽകുക. അവസാന നാലു സീസണുകളിലും യുവന്റസിനൊപ്പം ആയിരുന്നു മാൻസുകിച് കളിച്ചിരുന്നത്. നാലു ലീഗ് കിരീടങ്ങളും മാൻസുകിച് ഇറ്റലിയിൽ നേടി. ക്രൊയേഷ്യയെ കഴിഞ്ഞ ലോകകപ്പിൽ ഫൈനൽ വരെ എത്തിക്കുന്നതിൽ പ്രധാന പങ്കുവഹിച്ച താരമാണ് മാൻസുകിച്. മുമ്പ് ബയേൺ മ്യൂണിക്ക്, അത്ലറ്റിക്കോ മാഡ്രിഡ് എന്നീ ക്ലബുകൾക്കായൊക്കെ മാൻസുകിച് കളിച്ചിട്ടുണ്ട്.