മാഡിസണായി 45 മില്യണും ലിംഗാർഡും വാഗ്ദാനമായി നൽകി മാഞ്ചസ്റ്റർ യുണൈറ്റഡ്

ഇംഗ്ലീഷ് യുവതാരം ജെയിംസ് മാഡിസണെ ലെസ്റ്റ് സിറ്റിയിൽ നിന്ന് വാങ്ങാൻ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ശ്രമം. 22കാരനായ താരത്തിനായി വൻ തുകയാണ് വാഗ്ദാനം ചെയ്തിരിക്കുന്നത്. 45 മില്യണും ഒപ്പം ജെസ്സി ലിംഗാർഡും ആണ് മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ വാഗ്ദാനം. ഒപ്പം മാഡിസണായി ഇപ്പോൾ അദ്ദേഹം വാങ്ങുന്ന വേതനത്തിന്റെ ഇരട്ടി നൽകാനും മാഞ്ചസ്റ്റർ യുണൈറ്റഡ് ഒരുക്കമാണ്.

ക്രിയേറ്റീവ് മിഡ്ഫീൽഡറുടെ അഭാവം നേരിടുന്ന മാഞ്ചസ്റ്റർ യുണൈറ്റഡിന് മാഡിസൺ പോലൊരു താരം വലിയ ഗുണം ചെയ്യും. മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ആരാധകൻ കൂടിയാണ് മാഡിസൺ. എന്നാൽ ലിവർപൂളിനൊപ്പം കിരീട പോരാട്ടത്തിൽ ഉള്ള ലെസ്റ്റർ സിറ്റി ജനുവരിയിൽ മാഡിസണെ വിക്കാൻ തയ്യാറായേക്കില്ല.

Previous articleഒരു ഓവറിൽ ആറ് സിക്സടിച്ച് ലിയോ കാർട്ടർ – വീഡിയോ
Next article“യൂറോ കിരീടപ്പോരാട്ടത്തിൽ ഇറ്റലിയുടെ എതിരാളികൾ ഫ്രാൻസും പോർച്ചുഗല്ലും”