ലുകാകുവിനായി ഇന്റർ മിലാന്റെ 60 മില്യൺ ഓഫർ, നിരസിച്ച് മാഞ്ചസ്റ്റർ യുണൈറ്റഡ്

മാഞ്ചസ്റ്റർ യുണൈറ്റഡ് സ്ട്രൈക്കർ ലുകാകുവിനായുള്ള ഇന്റർ മിലാന്റെ വൻ ബിഡ് മാഞ്ചസ്റ്റർ യുണൈറ്റഡ് നിരസിച്ചു. 60 മില്യന്റെ ബിഡാണ് ഇന്ന് ഇന്റർ ഔദ്യോഗികമായി സമർപ്പിച്ചത്. എന്നാൽ ഈ തുക പോര എന്നതിനാൽ 69 മില്യൺ മാഞ്ചസ്റ്റർ യുണൈറ്റഡ് നിരസിച്ചു. 85 മില്യണെങ്കിലും നൽകിയാൽ മാത്രമേ ലുകാലുവിനെ വിൽക്കുകയുള്ളൂ എന്ന തീരുമാനത്തിലാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് ഉള്ളത്.

മാഞ്ചസ്റ്റർ യുണൈറ്റഡ് എവർട്ടണിൽ നിന്ന് ലുകാകുവിനെ വാങ്ങുമ്പോൾ ഉള്ളതിനേക്കാൾ വില ലുകാകുവിന് ഇപ്പോൾ മാർക്കറ്റിൽ കൂടിയിട്ടുണ്ട് എന്നാണ് യുണൈറ്റഡിന്റെ വാദം. മാഞ്ചസ്റ്റർ യുണൈറ്റഡ് വിടാൻ താല്പര്യം പ്രകടിപ്പിച്ച ബെൽജിയൻ സ്ട്രൈക്കർ റൊമേലു ലുകാകു ഇപ്പോൾ പ്രീസീസൺ മത്സരങ്ങളിൽ മാഞ്ചസ്റ്റർ യുണൈറ്റഡിനായി കളിക്കുന്നില്ല.