ലിവർപൂളിൽ അവസരങ്ങൾ കുറയുന്ന സെന്റർ ബാക്കായ ഡെജൻ ലോവെറനെ റഷ്യൻ ക്ലബായ സെനിറ്റ് സ്വന്തമാക്കും. സെനിറ്റ് 11 മില്യൺ ലിവർപൂളിനായി വാഗ്ദാനം ചെയ്തതായി പ്രമുഖ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. നേരത്തെ തന്നെ ക്ലബ് വിടും എന്ന് അറിയിച്ചിട്ടുള്ള ലോവെറൻ ഈ ഓഫർ സ്വീകരിക്കാൻ ആണ് സാധ്യത. ഇറ്റാലിയൻ ക്ലബായ ലാസിയോയും നേരത്തെ ലോവറനു വേണ്ടി രംഗത്തുണ്ടായിരുന്നു.
ലോവെറെന്റെ കരാർ അടുത്ത സീസൺ അവസാനത്തോടെ തീരാനിരിക്കെ ആണ് ലിവർപൂൾ താരത്തെ വിൽക്കാൻ തയ്യാറാകുന്നത് ക്രൊയേഷ്യൻ സെന്റർ ബാക്കായ ലോവെറെൻ അവസാന ആറു വർഷമായി ലിവർപൂളിനൊപ്പം ഉണ്ട്. ക്രൊയേഷ്യയുടെ ലോകകപ്പ് ഫൈനൽ വരെയുള്ള യാത്രയിൽ പ്രധാന പങ്കുവഹിച്ചിരുന്ന താരമാണ്.