അടുത്ത പ്രീമിയർ ലീഗ് തുടങ്ങാൻ വൈകും, തീയതികൾ പ്രഖ്യാപിച്ചു

na

Download the Fanport app now!
Appstore Badge
Google Play Badge 1

2020-2021 സീസൺ ഇംഗ്ലീഷ് പ്രീമിയർ ലീഗ് തീയതികൾ പ്രഖ്യാപിച്ചു. സെപ്റ്റംബർ 12 നു തുടങ്ങി അടുത്ത വർഷം മെയ് 23 നാകും സീസൺ അവസാനിക്കുക. കൊറോണ കാരണം ഈ സീസൺ വൈകിയതോടെയാണ് അടുത്ത സീസൺ തുടക്കം അൽപം നീളാൻ കാരണമായത്.

തുടക്കം വൈകുമെങ്കിലും പതിവുപോലെ മെയ് മാസത്തിൽ തന്നെ സീസൺ അവസാനിക്കും എന്നത് കൊണ്ട് തന്നെ ഫിക്‌സ്ച്ചറുകളിൽ കാര്യമായ മാറ്റങ്ങൾ വരും എന്ന് ഉറപ്പാണ്. ഈ വർഷം നടത്താനിരുന്ന യൂറോപ്യൻ ചാംപ്യൻഷിപ് നീട്ടി വച്ചതോടെ 2021 യൂറോക്ക് മുൻപ് സീസൺ അവസാനിപ്പിക്കുക എന്നതും ഇക്കാര്യത്തിൽ പരിഗണിച്ചു. ഇന്ന് ചേർന്ന പ്രീമിയർ ലീഗ് ഷെയർ ഹോൾഡർമാരുടെ യോഗമാണ് സുപ്രധാന തീരുമാനങ്ങൾ പ്രഖ്യാപിച്ചത്.