മുഴുവൻ വേതനവും നൽകാം, ലോൺ തുകയായി 3 മില്യണും നൽകാം, എന്നിട്ടും ന്യൂകാസിൽ ഓഫർ മാഞ്ചസ്റ്റർ യുണൈറ്റഡ് നിരസിച്ചു

മാഞ്ചസ്റ്റർ യുണൈറ്റഡ് താരം ജെസ്സി ലിംഗാർഡിനെ സ്വന്തമാക്കാൻ ന്യൂകാസിൽ യുണൈറ്റഡ് ആഞ്ഞു ശ്രമിക്കുന്നു. താരത്തിന്റെ വേതനം മുഴുവനായി നൽകാമെന്നും ലോൺ തുകയായി 3 മില്യൺ നൽകാം എന്നും ന്യൂകാസിൽ യുണൈറ്റഡ് പറഞ്ഞിട്ടും മാഞ്ചസ്റ്റർ യുണൈറ്റഡ് ഓഫർ നിരസിച്ചതായാണ് ഇംഗ്ലീഷ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. റിലഗേഷൻ സോണിൽ നിന്ന് രക്ഷപ്പെടാനായി പാടുപെടുന്ന ന്യൂകാസിൽ വലിയ സൈനിംഗുകൾ നടത്തി കൊണ്ടിരിക്കുകയാണ്‌.

ഈ സീസൺ അവസാനം വരെ മാഞ്ചസ്റ്ററിൽ തുടർന്ന് തന്റെ അവസരത്തിനായി പൊരുതാനാണ് ലിംഗാർഡിന്റെയും തീരുമാനം‌ എന്നാണ് റിപ്പോർട്ടുകൾ. വെസ്റ്റ് ഹാമിന്റെ ഓഫറും ലിങാർഡിനുണ്ട്. പുതിയ പരിശീലകൻ റാൾഫ് തനിക്ക് അവസരം തരും എന്നാണ് ലിംഗാർഡിന്റെ ഇപ്പോഴത്തെ വിശ്വാസം.

കഴിഞ്ഞ തവണ വെസ്റ്റ് ഹാമിൽ ലോണിൽ ചെന്ന് ഗംഭീര പ്രകടനം നടത്താൻ ലിംഗാർഡിനായിരുന്നു. ജനുവരിയിൽ വെസ്റ്റ് ഹാമിൽ എത്തിയ താരം 9 ലീഗ് ഗോളുകൾ നേടിയിരുന്നു. മാഞ്ചസ്റ്റർ യുണൈറ്റഡ് അക്കാദമിയിലൂടെ വളർന്നു വന്ന താരമാണ് ലിംഗാർഡ്.