ധവാനും കോഹ്‍ലിയും താക്കൂറും തിളങ്ങി, ഏകദിനത്തിലും തോല്‍വിയേറ്റ് വാങ്ങി ഇന്ത്യ

ദക്ഷിണാഫ്രിക്കയ്ക്കെതിരെ ആദ്യ ഏകദിനത്തിൽ 31 റൺസ് തോല്‍വിയേറ്റ് വാങ്ങി ഇന്ത്യ. ഇന്ന് നടന്ന മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക 4 വിക്കറ്റ് നഷ്ടത്തിൽ 296 റൺസ് നേടിയപ്പോള്‍ ഇന്ത്യയ്ക്ക 8 വിക്കറ്റ് നഷ്ടത്തിൽ 265 റൺസ് മാത്രമേ നേടാനായുള്ളു.

129 റൺസുമായി റാസ്സി വാന്‍ ഡെര്‍ ഡൂസ്സനും 110 റൺസുമായി ടെംബ ബാവുമയും ദക്ഷിണാഫ്രിക്കയ്ക്കായി തിളങ്ങിയപ്പോള്‍ 79 റൺസ് നേടിയ ശിഖര്‍ ധവാനും 51 റൺസ് നേടിയ വിരാട് കോഹ്‍ലിയ്ക്കും 50 റൺസുമായി പുറത്താകാതെ നിന്ന ശര്‍ദ്ധുൽ താക്കൂറിനും മാത്രമാണ് ഇന്ത്യന്‍ നിരയിൽ തിളങ്ങാനായത്.

ലുംഗിസാനി എന്‍ഗിഡി, തബ്രൈസ് ഷംസി, ആന്‍ഡിലെ ഫെഹ്ലുക്വായോ എന്നിവര്‍ രണ്ട് വീതം വിക്കറ്റുമായി ദക്ഷിണാഫ്രിക്കയ്ക്കായി തിളങ്ങി.