സ്‌പെയിനിൽ കളിക്കാൻ ആഗ്രഹം ഉണ്ട് എന്ന സലാ

Skysports Liverpool Mohamed Salah 5241986

ഭാവിയിൽ സ്പാനിഷ് ക്ലബ്ബുകൾക്കായി കളിക്കാൻ ആഗ്രഹം ഉണ്ട് എന്ന് ലിവർപൂൾ താരം മോ സലാ. സ്പാനിഷ് മാധ്യമമായ മാഴ്‌സക്ക് നൽകിയ അഭിമുഖത്തിലാണ് സലാ തനിക്ക് സ്‌പെയിനിൽ കളിക്കാൻ ആഗ്രഹം ഉണ്ട് എന്നു വ്യക്തമാക്കിയത്. ലിവർപൂളില്ലിവർപൂളിൽ പുതിയ കരാർ ഒപ്പുവെക്കുമോ എന്ന ചോദ്യത്തിന് തന്റെ ഭാവി തന്റെ കയ്യിൽ അല്ല എന്നാണ് സലാ മറുപടി നൽകിയത്. എന്താകും എന്നത് കണ്ടറിയാം എന്ന സലാ പറഞ്ഞു.

സ്‌പെയിനിൽ കളിക്കണം എന്നു തനിക്ക് ആഗ്രഹം ഉണ്ട്. ഒരുപാട് വർഷം കളിക്കാൻ കഴിയും എന്നാണ് തന്റെ വിശ്വാസം, അതുകൊണ്ട് തന്നെ ഭാവിയിൽ എന്തും നടക്കാം. ഒരു ദിവസം താൻ ലാലിഗെയിൽ കളിച്ചേക്കാം എന്നും സലാ പറഞ്ഞു. ലിവർപൂളിന്റെ പ്രധാന താരമായ സലയെ വിൽക്കാൻ ഒരു ഉദ്ദേശവും ക്ലബിന് ഇല്ല എന്നാണ് ട്രാൻസ്ഫർ സ്പെഷ്യലിസ്റ്റ് ആയ ഫാബ്രിസിയോ റൊമാനൊ പറയുന്നത്.