റാമോസുമായുള്ള പ്രശ്‌നങ്ങൾ കഴിഞ്ഞ കഥ, ഇപ്പോൾ റയലിനെ തോല്പിക്കൽ മാത്രം ലക്ഷ്യം

ചാമ്പ്യൻസ് ലീഗി ക്വാർട്ടറിൽ ലിവർപൂളും റയൽ മാഡ്രിഡും ഏറ്റുമുട്ടുമ്പോൾ എല്ലാവരുടെയും ശ്രദ്ധ റാമോസ് മോ സലാ പോരാട്ടത്തിൽ ആകും. എന്നാൽ താൻ അതിനെ കുറിച്ചു ചിന്തിക്കുന്നില്ല എന്ന സലാ പറയുന്നു. റാമോസുമായുള്ള പ്രശ്നങ്ങൾ അവസാനിച്ചതാണ് അതുകൊണ്ട് തന്നെ അതിൽ ശ്രദ്ധിക്കുന്നില്ല. കഴിഞ്ഞ കഥകളിൽ അല്ല റയൽ മാഡ്രിഡ് എന്ന ടീമിലാണ് തന്റെ ശ്രദ്ധ. സലാ പറഞ്ഞു. എന്ത് ചർച്ചകൾ നടത്തിയാലും നാലു കൊല്ലം മുമ്പ് നടന്ന കേവ് ഫൈനലിലെ ഫലം മാറില്ല എന്നും സലാ പറഞ്ഞു.

റയലിന് ക്രിസ്റ്റിയാനോ റൊണാൾഡോയും ഗരേത് ബൈലും പോലുള്ള താരങ്ങളെ നഷ്ടമായി എങ്കിലും അവർ ഇപ്പോഴും കരുത്തരായ ടീമാണെന്ന് സലാ പറഞ്ഞു. അവസാന പത്തു വർഷങ്ങളിൽ നാലു തവണ ചാമ്പ്യൻസ് ലീഗ് നേടിയിട്ടുള്ള ടീമാണ് റയൽ എന്നും അതുകൊണ്ട് തന്നെ അവർ കരുത്തരാണ് എന്നും സലാ പറഞ്ഞു. ക്വാർട്ടർ പോരാട്ടത്തിൽ രണ്ടു ടീമുകൾക്കും തുല്യ സാധ്യത ആണെന്നും മോ സലാ പറഞ്ഞു.