അലീസണെ ലക്ഷ്യമിട്ട് ലിവർപൂൾ

Jyotish

Download the Fanport app now!
Appstore Badge
Google Play Badge 1

റോമയുടെ ബ്രസീലിയൻ ഗോൾ കീപ്പർ അലിസണിനെ സ്വന്തമാക്കാൻ പ്രീമിയർ ലീഗ് ക്ലബായ ലിവർപൂൾ. 70 മില്യൺ യൂറോയാണ് അലിസണ്‌ വേണ്ടി സീരി എ ടീമായ റോമ ആവശ്യപ്പെടുന്നത്. 60 മില്യൺ യൂറോയും ബോണസായി അഞ്ചു മില്യണാണ് ലിവർപൂൾ മുന്നോട്ട് വെക്കുന്ന ഓഫർ. അലിസൺ വേണ്ടി ജനുവരി മുതൽക്കേ ലിവർപൂൾ രംഗത്ത് ഉണ്ടായിരുന്നങ്കിലും തുകയിൽ നിന്നും പിന്നോട്ട് പോകാൻ റോമ തയ്യാറാവാത്തതിനാൽ പിന്മാറുകയായിരുന്നു.

അലിസൺനു വേണ്ടി റയൽ മാഡ്രിഡും ശ്രമം നടത്തുന്നുണ്ട്. താരത്തിനും ലാ ലിഗയോടാണ് താല്പര്യമെന്നാണ് ഇറ്റാലിയൻ മാധ്യമങ്ങൾ പറയുന്നത്. കഴിഞ്ഞ സീസണിലെ അബദ്ധം ആവർത്തിക്കാതിരിക്കാനാണ് റോമ ശ്രമിക്കുന്നത്. ഈജിപ്ഷ്യൻ സൂപ്പർ താരം മുഹമ്മദ് സലായെ 40 മില്യൺ യൂറോയിൽ താഴെ നൽകിയാണ് ലിവർപൂൾ റോമയിൽ നിന്നും സ്വന്തമാക്കിയത്. പ്രീമിയർ ലീഗിൽ ലിവർപൂളിന് വേണ്ടി റെക്കോർഡ് ഗോൾ വേട്ട നടത്തിയ സലാ റെഡ്‌സിനെ ചാമ്പ്യൻസ് ലീഗ് ഫൈനലിൽ എത്തിക്കുന്നതിലും മുഖ്യപങ്ക് വഹിച്ചു. 34.7 മില്യൺ യൂറോയിൽ കൂടുതൽ തുകയ്ക്കാണ് അലിസൺ റെഡ്‌സിലേക്ക് പോകുന്നതെങ്കിൽ ചരിത്രത്തിലെ ഏറ്റവും വിലപിടിപ്പുള്ള ഗോൾ കീപ്പറായി മാറും.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial