വിനായക് സാമന്ത് പുതിയ മുംബൈ കോച്ച്

- Advertisement -

പ്രവീണ്‍ ആംറേയില്‍ നിന്ന് അനുകൂല മറുപടി ലഭിക്കാതെ വന്നപ്പോള്‍ വിനായക് സാമന്തിനെ മുംബൈ കോച്ചാക്കി പ്രഖ്യാപിച്ച് എംസിഎ. വില്‍കിന്‍ മോട്ടയെ അണ്ടര്‍ 19 ടീമിന്റെ കോച്ചായും നിയമിച്ചിട്ടുണ്ട്. സിഐസി ആണ് തീരുമാനങ്ങള്‍ എടുത്തത്. നേരത്തെ ലഭിച്ച അപേക്ഷകളില്‍ തൃപ്തിയില്ലാതെ പ്രവീണ്‍ ആംറേയോട് മുംബൈ കോച്ചാവാന്‍ സിഐസി ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഡല്‍ഹി ഡെയര്‍ ഡെവിള്‍സ് ഉപ പരിശീലകനായ ആംറേ തീരുമാനത്തിനു സമയം ആവശ്യപ്പെടുകയായിരുന്നു.

സമീര്‍ ഡിഗേ കഴിഞ്ഞ സീസണിനു ശേഷം സ്ഥാനം ഒഴിഞ്ഞപ്പോളാണ് എംസിഎയ്ക്ക് പുതിയ കോച്ചിനെ തേടേണ്ട സ്ഥിതിയുയര്‍ന്നത്. രമേഷ് പവാറിനെയും പ്രദീപ് സുന്ദരത്തിനെയും പിന്തള്ളിയാണ് സാമന്തിന്റെ നിയമനം. രമേഷ് പവാറിനായിരുന്നു സാധ്യത കൂടുതലെന്ന് വിലയിരുത്തപ്പെട്ടതെങ്കിലും മുമ്പ് ചുമതല വഹിച്ചിരുന്നവരെ വീണ്ടും പരിഗണിക്കേണ്ടതില്ലെന്നതാണ് സാമന്തിനു അനുകൂലമായി കാര്യമങ്ങള്‍ മാറ്റുവാ്‍ തുണയായത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement