ജെസ്സി ലിംഗർഡിനെ വാങ്ങാൻ അത്ലറ്റിക്കോ മാഡ്രിഡും റോമയും രംഗത്ത്

- Advertisement -

മാഞ്ചസ്റ്റർ യുണൈറ്റഡിൽ ഫോം കണ്ടെത്താൻ ആവാതെ കഷ്ടപ്പെടുന്ന ലിംഗാർഡിനെ വാങ്ങാൻ യൂറോപ്പിലെ രണ്ട് വമ്പൻ ക്ലബുകൾ തയ്യാർ. ഈ സീസൺ അവസാനം ലിംഗാർഡ് ക്ലബ് വിടാൻ തയ്യാറാണെങ്കിൽ ഇറ്റാലിയൻ ക്ലബായ റോമയോ സ്പാനിഷ് ക്ലബായ അത്ലറ്റിക്കോ മാഡ്രിഡോ ലിംഗാർഡിനെ വാങ്ങും. ഇരു ക്ലബുകളും ലിംഗാർഡിനെ വാങ്ങാൻ തയ്യാറാണെന്ന് ഇംഗ്ലീഷ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

അവസാന ഒരു വർഷത്തോളമായി ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ഒരു ഗോളോ ഒരു അസിസ്റ്റോ നേടാൻ കഴിയാത്ത താരമാണ് ലിംഗാർഡ്. യുണൈറ്റഡിന്റെ ആദ്യ ഇലവനിലും ഇപ്പോൾ ലിംഗാർഡിന് അവസരം ലഭിക്കാറില്ല. ഇനി മാഞ്ചസ്റ്റർ വിട്ടാലെ ഫോം കണ്ടെത്താൻ ആകു എന്നാണ് ലിംഗാർഡും കരുതുന്നത്. മാഞ്ചസ്റ്റർ യുണൈറ്റഡ് അക്കാദമിയിലൂടെ വളർന്നു വന്ന താരമാണ് ജെസ്സി ലിംഗാർഡ്.

Advertisement