കമലാദേവിക്ക് ഹാട്രിക്ക്, ഗോകുലം വനിതകൾ സെമി ഫൈനലിൽ

- Advertisement -

ഇന്ത്യൻ വനിതാ ലീഗിലെ നാലാം അങ്കത്തിലും ഗോകുലം കേരള എഫ് സിക്ക് വിജയം. ഇന്ന് ബെംഗളൂരു യുണൈറ്റഡിനെ നേരിട്ട ഗോകുലം കേരള എഫ് സി വിജയവും ഒപ്പം സെമി ഫൈനൽ ബർത്തും സ്വന്തമാക്കി. ഒരു മത്സരം ശേഷിക്കെ ആണ് ഗോകുലം കേരള സെമി ഉറപ്പിച്ചത്. ഒന്നിനെതിരെ അഞ്ചി ഗോളുകൾക്കായിരുന്നു ഗോകുലത്തിന്റെ ഇന്നത്തെ വിജയം. ഹാട്രിക്കുമായി കമലാദേവിയാണ് ഇന്ന് ഗോകുലത്തിന്റെ താരമായി മാറിയത്.

ഇന്നും ആദ്യ പകുതിയിൽ ചെറിഉഅ വെല്ലുവിളി നേരിട്ടു എങ്കിലും രണ്ടാം പകുതിയിൽ സമ്പൂർണ്ണ ആധിപത്യത്തിലേക്ക് ഗോകുലം വനിതകൾ തിരിച്ചുവന്നു. ഗോകുലത്തിന് വേണ്ടി നേപ്പാൾ താരം സബിത്ര ബണ്ടാരി ഇന്നും ഗോൾ നേടി. ഒരു സെൽഫ് ഗോളും ഗോകുലത്തിന് ലഭിച്ചു. ഈ വിജയത്തോടെ ഗ്രൂപ്പ് ബിയിൽ നാലു മത്സരങ്ങളിൽ നാലു വിജയവുമായി ഗോകുലം 12 പോയന്റിൽ എത്തി. തുടർച്ചയായ രണ്ടാം തവണയാണ് ഗോകുലം ഇന്ത്യൻ വനിതാ ലീഗിന്റെ സെമി ഫൈനലിൽ എത്തുന്നത്.

Advertisement