ലിംഗാർഡിനെ ലോണിൽ ആവശ്യപ്പെട്ട് റയൽ സോസിഡാഡ്

- Advertisement -

മാഞ്ചസ്റ്റർ യുണൈറ്റഡ് താരം ലിംഗാർഡ് കഴിഞ്ഞ ട്രാൻസ്ഫർ വിൻഡോയിൽ തന്നെ ക്ലബ് വിടും എന്നാണ് കരുതിയത് എങ്കിലും താരം ഇപ്പോഴും യുണൈറ്റഡ് ടീമിൽ തുടരുകയാണ്. മാഞ്ചസ്റ്റർ യുണൈറ്റഡിൽ ആണെങ്കിൽ മാച്ച് സ്ക്വാഡിൽ പോലും എത്താൻ ഇപ്പോൾ ലിംഗാർഡിനാവുന്നില്ല. ഇതോടെ ക്ലബ് വിടാനുള്ള ശ്രമങ്ങൾ ലിങാർഡും സജീവമാക്കിയിരിക്കുക ആണ്‌. ലിംഗാർഡിനെ അന്വേഷിച്ച് ലാലിഗ ക്ലബായ റയൽ സോസിഡാഡ് ഇപ്പോൾ രംഗത്ത് ഉണ്ട്.

ലോണിൽ ആണ് ലിംഗാർഡിനെ റയൽ സോസിഡാഡ് ആവശ്യപ്പെട്ടിരിക്കുന്നത്. ഇപ്പോൾ ലാലിഗയിൽ രണ്ടാമത് ഉള്ള ടീമാണ് സോസിഡാഡ്. ജനുവരിയിൽ ലോണിൽ താരം സോസിഡാഡിൽ പോകാൻ ശ്രമിക്കും. അറ്റാകിംഗ് മിഡ്ഫീൽഡറായ ജെസ്സി ലിംഗാർഡ് അവസാന കുറേ കാലമായി മോശം ഫോമിലാണ് ഉള്ളത്. കഴിഞ്ഞ സീസണിൽ ആകെ ഒരു പ്രീമിയർ ലീഗ് ഗോൾ മാത്രമെ ലിംഗാർഡിന് ആയിരുന്നുള്ളൂ. ലിംഗാർഡിനെ വിൽക്കാൻ യുണൈറ്റഡ് ആഗ്രഹിക്കുന്നുണ്ട് എങ്കിലും നല്ല ഓഫർ യുണൈറ്റഡിന് ലഭിച്ചിരുന്നില്ല.

Advertisement